LiveTV

Live

Cricket

സിക്‌സ്... പിന്നാലെ ഔട്ടായി സഞ്ജു

പ്രതീക്ഷ വാനോളമുയര്‍ത്തിയ ക്ലാസി സിക്‌സിന് പിന്നാലെ പുറത്തായി വീണ്ടും സഞ്ജു സാംസണ്‍ കിട്ടിയ അവസരം കളഞ്ഞു കുളിച്ചു...

സിക്‌സ്... പിന്നാലെ ഔട്ടായി സഞ്ജു

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരം കളഞ്ഞു കുളിച്ചു. അഞ്ച് പന്തുകളില്‍ എട്ട് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. 12 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിലുണ്ടായിട്ടും രണ്ടാം തവണ മാത്രം കളിക്കാന്‍ അവസരം ലഭിച്ച സഞ്ജു വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

വിശ്രമം അനുവദിച്ച രോഹിത് ശര്‍മ്മക്ക് പകരം ഓപണറായാണ് സഞ്ജു സാംസണ്‍ ബാറ്റിംങിന് ഇറങ്ങിയത്. രണ്ടാം ഓവറിലെ ആദ്യ പന്ത് മനോഹരമായ സിക്‌സിന് പറത്തി സഞ്ജു ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നാം പന്തില്‍ ടോപ് എഡ്ജ് എടുത്ത് സാറ്റ്‌നര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

സുവര്‍ണാവസരം കളഞ്ഞു കുളിച്ച് സഞ്ജു
Also Read

സുവര്‍ണാവസരം കളഞ്ഞു കുളിച്ച് സഞ്ജു

2015ല്‍ ഇന്ത്യക്കുവേണ്ടി 21ആം വയസില്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറിയ സഞ്ജു സാംസണ് നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീണ്ടും ഇന്ത്യന്‍ ടീമിലെത്തിയിരുന്നത്. അന്ന് 19 റണ്‍സെടുത്ത സഞ്ജുവിന് പിന്നീട് അവസരം ലഭിക്കുന്നത് നാല് വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു. ഇതിനിടെ ഇന്ത്യ 73 ടി20 മത്സരങ്ങള്‍ കളിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ ഒറ്റയടിക്ക് നഷ്ടമായ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഇതിനിടെ സഞ്ജുവിന്റെ പേരിലായിരുന്നു.

സഞ്ജുവിന് ടി20യില്‍ കാത്തിരിപ്പിന്റെ റെക്കോഡ്
Also Read

സഞ്ജുവിന് ടി20യില്‍ കാത്തിരിപ്പിന്റെ റെക്കോഡ്

ശ്രീലങ്കക്ക് എതിരെ കളിക്കാനിറങ്ങിയ രണ്ടാം മത്സരത്തില്‍ വെറുംരണ്ട് പന്ത് മാത്രമായിരുന്നു സഞ്ജുവിന്റെ ബാറ്റിംങ് നീണ്ടത്. ആദ്യ പന്തില്‍ സിക്‌സറടിച്ച് സഞ്ജു ക്യാപ്റ്റന്‍ കോലിയെ പോലും ആവേശം കൊള്ളിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ പുറത്തായി ആ ആവേശത്തില്‍ സഞ്ജു തന്നെ വെള്ളമൊഴിച്ചു. വര്‍ഷങ്ങള്‍ കാത്തിരുന്ന ലഭിച്ച അവസരമാണ് സഞ്ജു വീണ്ടും നഷ്ടപ്പെടുത്തിയിരിക്കുന്നത്. റിഷഭ് പന്ത് പുറത്തിരിക്കുന്നതുകൊണ്ടു തന്നെ അടുത്ത മത്സരത്തില്‍ സഞ്ജുവിന് കളിക്കാനാകുമെന്ന് പോലും ഉറപ്പില്ല.