LiveTV

Live

Cricket

മലയാളം ഡയലോഗടിച്ച് ഷമിയുടെ ഹീറോയിസം, കൂട്ടിന് സഞ്ജുവും

ന്യൂസിലന്റിനെതിരായ ടി20 മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടിയത് ഷമി എറിഞ്ഞ അവസാന ഓവറായിരുന്നു...

മലയാളം ഡയലോഗടിച്ച് ഷമിയുടെ ഹീറോയിസം, കൂട്ടിന് സഞ്ജുവും

ഇന്നലത്തെ കളിയിലെ ഹീറോ അവസാന ഓവര്‍ ബൗള്‍ ചെയ്ത മുഹമ്മദ് ഷമിയായിരുന്നു. കളിക്കളത്തിന് പുറത്തും ഷമി ഹീറോയിസം കാണിക്കാറുണ്ട്. അത്തരത്തില്‍ ഷമിയുടെ ഹീറോയിസം സഞ്ജു സാംസണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

സഞ്ജു തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 30,000 ല്‍ അധികം പേര്‍ ലൈക്ക് ചെയ്തു. 5,000 ല്‍ അധികം പേര്‍ ഷെയര്‍ ചെയ്തു. രസകരമായ കമന്റുകളും നിരവധി. 20 മത് ഓവറില്‍ ഷമി ബൗള്‍ ചെയ്യാന്‍ എത്തുമ്പോള്‍ ന്യൂസിലാന്‍ഡിന് ജയിക്കാന്‍ വേണ്ടത് 9 റണ്‍സ്. 8 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി ഷമി ഹീറോയായി.

What a lovely game of cricket tonight..!! And a special heart shown by this Hero !! Nammude Swandam Shami bhai !! SHAMI HERO AADA HERO !! 😅😅😅

Posted by Sanju Samson on Wednesday, January 29, 2020

സഞ്ജു സഹതാരങ്ങളെ മലയാളം പഠിപ്പിക്കുകയാണെന്നും താമസിയാതെ ഡ്രസ്സിംഗ് റൂമില്‍ മമ്മൂട്ടി ലാലേട്ടന്‍ ഫാന്‍ ഫൈറ്റ് പ്രതീക്ഷിക്കാമെന്നുമാണ് മറ്റൊരു കമന്റ് . ഷമിയെ അഭിന്ദിച്ചുകൊണ്ടുള്ളതാണ് കമന്റുകളില്‍ ഏറെയും. പരമ്പര ഇന്ത്യ നേടിയ സ്ഥിതിക്ക് അടുത്ത മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കമന്റുകളും ഏറെ.