LiveTV

Live

Cricket

രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും തോല്‍വി

സീസണില്‍ അഞ്ച് കളികളില്‍ തോറ്റ കേരളം തരംതാഴ്ത്തല്‍ ഭീഷണിയിലാണ്...

രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും തോല്‍വി

രഞ്ജി ട്രോഫിയില്‍ കേരളത്തെ ആന്ധ്ര പ്രദേശ് ഏഴ് വിക്കറ്റിന് തകര്‍ത്തു. സീസണില്‍ കേരളത്തിന്റെ അഞ്ചാം തോല്‍വിയാണിത്. ഇതോടെ കേരളം എലൈറ്റ് ഗ്രൂപ്പില്‍ നിന്നും തരം താഴ്ത്തപ്പെടുമെന്ന നിലയിലാണ്.

സ്‌കോര്‍

കേരളം 162, 135

ആന്ധ്രപ്രദേശ് 255, 43/3 (15.1)

രണ്ടാം ഇന്നിംങ്‌സില്‍ വിജയിക്കാന്‍ വേണ്ടിയിരുന്ന 43 റണ്‍സ് ആന്ധ്ര പ്രദേശ് വെറും 15.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബംഗാള്‍, ഹൈദരാബാദ്, ഗുജറാത്ത്, രാജസ്ഥാന്‍. ആന്ധ്ര ടീമുകളോട് തോറ്റപ്പോള്‍ വിജയിച്ചത് പഞ്ചാബിനെതിരേ മാത്രമാണ്. ഡല്‍ഹിയോട് സമനിലയും വഴങ്ങി.

ഒന്നാമിന്നിങ്‌സില്‍ 93 റണ്‍സ് ലീഡ് വഴങ്ങി ബാറ്റിംങിനിറങ്ങിയ കേരളം 132ന് പുറത്തായി. 24 റണ്‍സെടുത്ത രോഹന്‍ പ്രേം ആണ് കേരളത്തിന്റെ ടോപ്പ്‌സ്‌കോറര്‍. ആന്ധ്രയ്ക്കായി റാഫിയും പൃഥ്വി രാജ് യാറയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആന്ധ്ര 43 റണ്‍ നേടി ജയിക്കുകയും ചെയ്തു.

കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 162ന് എതിരേ 255 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ പ്രശാന്ത് കുമാറും(79) ഗിരിനാഥും(41) നിധീഷ് കുമാറുമാണ്(39) ആന്ധ്രയെ ലീഡ് നേടാന്‍ സഹായിച്ചത്.

കേരളത്തിനായി ക്യാപ്റ്റന്‍ ജലജ് സക്‌സേനയും ബേസില്‍ തമ്പിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. എം.ഡി നിധീഷ്, എന്‍.പി ബേസില്‍, അഭിഷേക് മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.