LiveTV

Live

Cricket

‘ഹിറ്റ്മാനില്‍ വിശ്വാസമര്‍പ്പിച്ച് ശാന്തരായിരിക്കൂ’; താരങ്ങളുടെ മികച്ച സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ 

അവശേഷിക്കുന്ന രണ്ട് പന്തില്‍ നിന്നും എട്ട് റണ്‍സ് വേണം. ഇന്ത്യയുടെ ഹിറ്റ്മാന്‍ ക്രീസില്‍..

 ‘ഹിറ്റ്മാനില്‍ വിശ്വാസമര്‍പ്പിച്ച് ശാന്തരായിരിക്കൂ’; താരങ്ങളുടെ മികച്ച സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ 

സൂപ്പര്‍ ഓവറിലെ അവസാന രണ്ട് പന്തും വാനിലൂടെ ബൗണ്ടറി കടത്തി രോഹിത് ശര്‍മ ന്യൂസിലാന്‍റ് മണില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ടി20 പരമ്പര നേടി തന്നിരിക്കുന്നു. സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ ആറ് പന്തില്‍ നിന്നും 18 റണ്‍സ് വേണം. ആദ്യ നാല് പന്തില്‍ 8 റണ്‍സ് നേടി. അവശേഷിക്കുന്ന രണ്ട് പന്തില്‍ നിന്നും 10 റണ്‍സ് വേണം. ഇന്ത്യയുടെ ഹിറ്റ്മാന്‍ ക്രീസില്‍. ടിം സൗത്തി എറിഞ്ഞ അവസാന രണ്ട് പന്തും സിക്‌സര്‍ പറത്തി രോഹിത് ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചു.

മത്സരശേഷമുള്ള മികച്ച ചില പ്രതികരണങ്ങള്‍

സൂപ്പര്‍ ഓവറിന് മുമ്പ് ന്യൂസിലാന്റിന് ആറ് വിക്കറ്റ് ശേഷിക്കെ നാല് പന്തില്‍ കേവലം രണ്ട് റണ്‍സ് മതിയായിരുന്നു. എന്നാല്‍ മുഹമ്മദ് ഷമിയുടെ ഡത്ത് ഓവറിലെ അസാമാന്യ പ്രകടനമാണ് ന്യൂസിലാന്‍റിനെ സമനിലയില്‍ കുരുക്കി സുപ്പര്‍ ഓവറിലേക്ക് നയിച്ചത്.