LiveTV

Live

Cricket

അരങ്ങേറ്റത്തിലെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്; കയ്യടിച്ച് ക്രിക്കറ്റ് ലോകം 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടിയ കളിക്കാരനെന്ന റെക്കോര്‍ഡാണ് രവി യാദവ് സ്വന്തമാക്കിയത്.

അരങ്ങേറ്റത്തിലെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്; കയ്യടിച്ച് ക്രിക്കറ്റ് ലോകം 

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മധ്യപ്രദേശിന്റെ രവി യാദവ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടിയ കളിക്കാരനെന്ന റെക്കോര്‍ഡാണ് രവി യാദവ് സ്വന്തമാക്കിയത്. 28കാരനായ രവി യാദവ്, ഇടംകയ്യന്‍ ഫാസ്റ്റ്ബൗളറാണ്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലായിരുന്നു രവി യാദവിന്റെ ഹാട്രിക് നേട്ടം. മധ്യപ്രദേശിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും രവി യാദവ് ഉത്തര്‍പ്രദേശുകാരനാണ് എന്നതാണ് മറ്റൊരു കൗതുകം. ബി.സി.സി.ഐയാണ് വീഡിയോ പങ്കുവെച്ചത്.