LiveTV

Live

Cricket

അണ്ടര്‍ 19 ലോകകപ്പ്; ആസ്ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ സെമിയില്‍  

ആസ്ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ അണ്ടർ 19 ലോകകപ്പിന്റെ സെമിഫൈനലിൽ. 74 റൺസിന് തകർത്താണ് ഇന്ത്യയുടെ സെമി പ്രവേശം.

അണ്ടര്‍ 19 ലോകകപ്പ്; ആസ്ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ സെമിയില്‍  

ആസ്ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ അണ്ടർ 19 ലോകകപ്പിന്റെ സെമിഫൈനലിൽ. 74 റൺസിന് തകർത്താണ് ഇന്ത്യയുടെ സെമി പ്രവേശം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 233 റണ്‍സ്.

അത്ര വലുതല്ലാത്ത വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ആസ്ട്രേലിയ 43.3 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. നിലവിലെ ചാംപ്യൻമാർ കൂടിയായ ഇന്ത്യ തുടർച്ചയായ മൂന്നാം വർഷമാണ് അണ്ടർ 19 ലോകകപ്പിന്റെ സെമി കളിക്കുന്നത്. ഇന്ത്യ ഉയർത്തിയ 233 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസ്ട്രേലിയയ്ക്ക് കാർത്തിക് ത്യാഗി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ തിരിച്ചടി ലഭിച്ചു.

മൂന്നു വിക്കറ്റുകളാണ് ത്യാഗി വീഴ്ത്തിയത്. ഓപ്പണർ സാം ഫാന്നിങ് പൊരുതി നേടിയ അർധസെഞ്ചുറിയാണ്(75) കംഗാരുപ്പടയെ ഒരു നിലയിലെങ്കിലും എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ജയ്‌സ്വാൾ (62) അന്‍കൊലേക്കര്‍(55) എന്നിവരുടെ ഇന്നിങ്സാണ് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുത്തത്.