LiveTV

Live

Cricket

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി ആന്ധ്ര

രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി കേരളം. 

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി ആന്ധ്ര

രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി കേരളം. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 162ന് എതിരെ 255 റണ്‍സിന് പുറത്തായ ആന്ധ്ര, 93 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.

ഓപ്പണര്‍ പ്രശാന്ത് കുമാറിന്റെ അര്‍ധ സെഞ്ചുറിയാണ് ആന്ധ്രയെ ലീഡിലേക്ക് നയിച്ചത്. 237 പന്തുകള്‍ നേരിട്ട് 11 ഫോറടക്കം 79 റണ്‍സെടുത്ത പ്രശാന്ത് ഏഴാമതായാണ് പുറത്തായത്. ഗിരിനാഥ്(41) നിതീഷ് കുമാര്‍ റെഡ്ഡി(39) എന്നിവരും ആഡ്രക്കായി റണ്‍സ് കണ്ടെത്തി.

കേരളത്തിനായി ക്യാപ്റ്റന്‍ ജലജ് സക്‌സേനയും ബേസില്‍ തമ്പിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ബാറ്റിങിലും ബേസില്‍ തിളങ്ങിയിരുന്നു. എം.ഡി നിധീഷ്, എന്‍.പി ബേസില്‍, അഭിഷേക് മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 42 റണ്‍സാണ് ബേസില്‍ തമ്പി നേടിയത്. കേരളത്തിന്റെ ടോപ് സ്കോററും ബേസിലായിരുന്നു. അഞ്ച് വിക്കറ്റെടുത്ത റാഫിയാണ് കേരളത്തെ ചെറിയ സ്കോറിലൊതുക്കിയത്.