LiveTV

Live

Cricket

രഞ്ജി ട്രോഫിയില്‍ മോശം പ്രകടനം തുടര്‍ന്ന് കേരളം

എലീറ്റ് ഗ്രൂപ്പില്‍ നിന്നും തരം താഴ്ത്തല്‍‌ ഭീഷണി നേരിടുന്ന കേരളം ആന്ധ്രക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ 162 റണ്‍സിന് പുറത്തായി.

രഞ്ജി ട്രോഫിയില്‍ മോശം പ്രകടനം തുടര്‍ന്ന് കേരളം

രഞ്ജി ട്രോഫിയില്‍ ആദ്യ ബാറ്റിങിനിറങ്ങിയ കേരളം മോശം പ്രകടനം തുടരുകയാണ്. എലീറ്റ് ഗ്രൂപ്പില്‍ നിന്നും തരം താഴ്ത്തല്‍‌ ഭീഷണി നേരിടുന്ന കേരളം ആന്ധ്രക്കെതിരെ ആദ്യ ഇന്നിങ്സില്‍ 162 റണ്‍സിന് പുറത്തായി.

ബേസില്‍ തമ്പിയുടെ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തെ 150 കടത്തിയത്. 53 പന്തുകളിലാണ് നാലു ഫോറും ഒരു സിക്സറുമടക്കം ബേസില്‍ 42 റണ്‍സെടുത്തത്. ഒറ്റവും ഒടുവിലാണ് ബേസില്‍ തമ്പി പുറത്തായത്.

പുതിയ ക്യാപ്റ്റനു കീഴിലും കേരളത്തിന്‍റെ പ്രകടനത്തിന് മാറ്റമൊന്നുമുണ്ടായില്ല. പി. രാഹുല്‍ (7), റോബിന്‍ ഉത്തപ്പ (17), രോഹന്‍ പ്രേം (19), സച്ചിന്‍ ബേബി (15), സല്‍മാന്‍ നിസാര്‍ (12), ക്യാപ്റ്റന്‍ ജലജ് സക്‌സേന (18) എന്നിങ്ങനെ ക്രീസിലിറങ്ങിയവരെല്ലാം നിരാശപ്പെടുത്തി.

ആന്ധ്രയ്ക്കായി റാഫി അഞ്ചുവിക്കറ്റ് വീഴ്ത്തി. പൃഥ്വിരാജ് യാര മൂന്നും ശശികാന്ത് രണ്ടും വിക്കറ്റും എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയിലാണ്.