LiveTV

Live

Cricket

ഏഷ്യാകപ്പിനായി ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് വന്നില്ലെങ്കില്‍ ടി-20 ലോകകപ്പ് കളിക്കില്ലെന്ന് പാകിസ്താന്‍ 

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോ ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോ ആതിഥേയത്വം മാറ്റാനുള്ള അധികാരമില്ലെന്നും..

ഏഷ്യാകപ്പിനായി  ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക്  വന്നില്ലെങ്കില്‍ ടി-20 ലോകകപ്പ് കളിക്കില്ലെന്ന് പാകിസ്താന്‍ 

പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ 2021ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ പാകിസ്താനും പങ്കെടുക്കില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ വസീം ഖാന്‍. ഏഷ്യാകപ്പ് പാകിസ്താനില്‍ നിന്നും മാറ്റിയെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.

പാകിസ്താനിലേക്ക് ബംഗ്ലാദേശ് ടീമിനെ അയക്കുന്നത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചതിന് പിന്നാലെ ഏഷ്യാകപ്പിന്റെ ആതിഥേയത്വം പാകിസ്താന്‍ ബംഗ്ലാദേശിന് കൈമാറിയെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ പാകിസ്താന്‍ ബോര്‍ഡ് നിഷേധിച്ചു.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോ ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോ ആതിഥേയത്വം മാറ്റാനുള്ള അധികാരമില്ലെന്നും അത് തീരുമാനിക്കുന്നത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാകപ്പിനായി രണ്ട് വേദികളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ഇന്ത്യ ഏഷ്യാകപ്പിനായി പാകിസ്താനിലേക്ക് വന്നില്ലെങ്കില്‍ തങ്ങള്‍ 2021ല്‍ ഇന്ത്യയില്‍ നടക്കുന്ന ടി-20 ലോകകപ്പുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.