LiveTV

Live

Cricket

ടി20യില്‍ പുതിയ റെക്കോഡിട്ട് ഇന്ത്യ, ന്യൂസിലന്റ് ബാറ്റിംങ്

ഓക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍കില്‍ പ്രതീക്ഷിച്ച പോലെ റണ്‍മഴയുണ്ടായ കളിയിലാണ് ബാറ്റിംങില്‍ റെക്കോഡ് പിറന്നിരിക്കുന്നത്...

ടി20യില്‍ പുതിയ റെക്കോഡിട്ട് ഇന്ത്യ, ന്യൂസിലന്റ് ബാറ്റിംങ്

കോലിയുടെ ഈ ടീം ബൗളിംങില്‍ ശരാശരി പ്രകടനമായിരിക്കാം നടത്തിയത്. എന്നാല്‍ ഒരു രക്ഷയുമില്ലാത്ത ബാറ്റിംങിനൊടുവിലാണ് ടീം ഇന്ത്യ ആറ് വിക്കറ്റിന് കിവീസിനെ തോല്‍പിച്ചത്. ബാറ്റിംങിന് അനുകൂലമായ ഈഡന്‍ പാര്‍കിലെ ചെറു മൈതാനത്ത് സിക്‌സറുകളും ഫോറുകളും മത്സരിച്ച് പറന്നപ്പോള്‍ ടി20 ക്രിക്കറ്റിലെ പുതിയ ബാറ്റിംങ് റെക്കോഡും പിറന്നു.

ആദ്യമായി ഒരുടി20 മത്സരത്തില്‍ അഞ്ച് അര്‍ധസെഞ്ചുറികള്‍ എന്ന റെക്കോഡാണ് പിറന്നത്. മൂന്ന് അര്‍ധസെഞ്ചുറികള്‍ ന്യൂസിലന്റ് താരങ്ങള്‍ നേടിയപ്പോള്‍ രണ്ടെണ്ണം ഇന്ത്യക്കാരുടെ പേരിലാണ് കുറിക്കപ്പെട്ടത്. ഇവരാരും 60 റണ്‍സ് കടന്നുമില്ല. കിവീസിന്റെ കോളിന്‍ മണ്‍റോ(59), കെയ്ന്‍ വില്യംസണ്‍(51), റോസ് ടെയ്‌ലര്‍(54*) എന്നിവരും ഇന്ത്യയുടെ കെ.എല്‍ രാഹുല്‍(56) ശ്രേയസ് അയ്യര്‍(58*) എന്നിവരുമാണ് അര്‍ധസെഞ്ചുറി നേടിയത്.

കിവികളെ പിന്തുടര്‍ന്ന് പിടിച്ച്  ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍
Also Read

കിവികളെ പിന്തുടര്‍ന്ന് പിടിച്ച് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍

കളിതിരിച്ചപ്രകടനം നടത്തിയ ശ്രേയസ് അയ്യരാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തിയ ശ്രേയസ് 29 പന്തുകളില്‍ നിന്നാണ് 58 റണ്‍ നേടിയത്. ഏറെക്കാലം ഓര്‍മ്മയില്‍ നില്‍ക്കുന്ന കളിയാകും ഇതെന്നാണ് ഇന്ത്യന്‍ മധ്യ നിരയില്‍ സ്ഥാനം ഉറപ്പിച്ച ശ്രേയസ് അയ്യര്‍ പിന്നീട് പ്രതികരിച്ചത്.

വിദേശത്ത് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ചേസിംങ് ജയവും ഈഡന്‍ പാര്‍കിലേത് തന്നെ. നേരത്തെ 2018ല്‍ ഇംഗ്ലണ്ടിനെ 199റണ്‍ അടിച്ച് തോല്‍പിച്ചതായിരുന്നു ഏറ്റവും ഉയര്‍ന്ന ടി20 ചേസിംങ്. ജനുവരി 26ന് രണ്ടാം ടി20യും ഇതേ വേദിയിലാണ് നടക്കുന്നത്.