LiveTV

Live

Cricket

ഒന്നിനും സമയമില്ല, ഇഷ്ടക്കേട് പരസ്യമാക്കി കോലി

ആസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പര കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ടീം ഇന്ത്യ ന്യൂസിലന്റില്‍ കളിക്കാനിറങ്ങുന്നത്...

ഒന്നിനും സമയമില്ല, ഇഷ്ടക്കേട് പരസ്യമാക്കി കോലി

കളിക്കാര്‍ക്ക് വിശ്രമിക്കാന്‍ പോലും അവസരം നല്‍കാതെ തുടര്‍ച്ചയായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നാട്ടില്‍ കഴിഞ്ഞതിന് ശേഷം അഞ്ചാം ദിവസം ന്യൂസിലന്റിനെതിരെ കളിക്കാനിറങ്ങേണ്ടി വന്നതോടെയാണ് കോലി നീരസം പരസ്യമാക്കിയത്. ഇന്നു മുതലാണ് കിവീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുക.

ബംഗളൂരുവില്‍ ഏഴ് വിക്കറ്റ് ജയം; ആസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യക്ക് 
Also Read

ബംഗളൂരുവില്‍ ഏഴ് വിക്കറ്റ് ജയം; ആസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യക്ക് 

ഏഴ് മണിക്കൂറോളം യാത്ര ചെയ്താണ് ന്യൂസിലന്റിലെത്തിയത്. കളിക്കാര്‍ക്ക് വേണ്ട വിശ്രമം ലഭിക്കുന്നില്ല. ഭാവിയിലെങ്കിലും ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കണം. ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കാനുള്ള സാവകാശം പോലും ലഭിച്ചില്ലെന്നും കോലി പറഞ്ഞു.

ലോകകപ്പിന് ശേഷം വെസ്റ്റ് ഇന്‍ഡിസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ആസ്‌ത്രേലിയ ടീമുകളെ തകര്‍ത്താണ് ഇന്ത്യ കിവികളെ നേരിടാനൊരുങ്ങുന്നത്. ടി 20യിലും കെ.എല്‍ രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറായി തുടരുമെന്നാണ് ക്യാപ്റ്റന്‍ കോലി മത്സരത്തിന് പറഞ്ഞത്. അതിനാല്‍ സഞ്ജു സാംസണും ഋഷബ് പന്തിനും ആദ്യ ഇലവനില്‍ സ്ഥാനമുണ്ടാകാന്‍ സാധ്യത കുറവാണ്.

രോഹിത്ത് ഏകദിന താരം, ഐ.സി.സി ടീമുകളുടെ ക്യാപ്റ്റന്‍ കോലി
Also Read

രോഹിത്ത് ഏകദിന താരം, ഐ.സി.സി ടീമുകളുടെ ക്യാപ്റ്റന്‍ കോലി

ഈഡന്‍ പാര്‍ക്കില്‍ ഉച്ചക്ക് 12.20നാണ് മത്സരം. ലോകകപ്പ് സെമി ഫൈനല്‍ തോല്‍വിക്ക് ശേഷം ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമായാണ്.