LiveTV

Live

Cricket

സിക്‌സറടിച്ച് ട്രിപ്പിള്‍ തികച്ച് സര്‍ഫറാസ് ഖാന്‍  

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ മുംബൈയുടെ സര്‍ഫ്രാസ് ഖാന് ട്രിപ്പിള്‍ സെഞ്ച്വറി, അതും സിക്സറടിച്ച്. സര്‍ഫ്രാസ് 250 റണ്‍സടിച്ചതും സിക്സറിലൂടെയായിരുന്നു.

സിക്‌സറടിച്ച് ട്രിപ്പിള്‍ തികച്ച് സര്‍ഫറാസ് ഖാന്‍  

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ മുംബൈയുടെ സര്‍ഫ്രാസ് ഖാന് ട്രിപ്പിള്‍ സെഞ്ച്വറി, അതും സിക്സറടിച്ച്. സര്‍ഫ്രാസ് 250 റണ്‍സടിച്ചതും സിക്സറിലൂടെയായിരുന്നു. 2009ല്‍ രോഹിത് ശര്‍മ ട്രിപ്പിള്‍ സെഞ്ചുറി നേടിയശേഷം ഇതാദ്യമായാണ് രഞ്ജിയില്‍ ഒരു മുംബൈ താരം ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സെവാഗ് പാകിസ്താനെതിരായ മത്സരത്തില്‍ സിക്സറടിച്ച് ട്രിപ്പിള്‍ സെഞ്ച്വറി തികച്ചിരുന്നു.

ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സര്‍ഫ്രാസ് 391 പന്തില്‍ 301 റണ്‍സുമായി പുറത്താകാതെ നിന്നു. 30 ബൗണ്ടറിയും എട്ട് സിക്സറും അടങ്ങുന്നതാണ് സര്‍ഫ്രാസിന്റെ ഇന്നിങ്സ്. ആറാം നമ്പറില്‍ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗ സ്കോറെന്ന നേട്ടവും ഇതോടെ സര്‍ഫറാസ് സ്വന്തമാക്കി. 2014-2015 സീസണില്‍ മുംബൈക്കെതിരെ കര്‍ണാടകയുടെ കരുണ്‍ നായര്‍ നേടിയ 328 റണ്‍സാണ് രഞ്ജിയില്‍ ആറാം നമ്പറുകാരന്റെ ഉയര്‍ന്ന സ്കോര്‍.

2015ല്‍ ഉത്തര്‍പ്രദേശിനായി കളിച്ചിരുന്ന സര്‍ഫ്രാസ് ഖാന്‍ ഇതേ ഗ്രൗണ്ടില്‍ മുംബൈക്കെതിരെ ബാറ്റേന്തിയത് മറ്റൊരു പ്രത്യേകത. സര്‍ഫ്രാസിന്റെ ട്രിപ്പിള്‍ സെഞ്ചുറി മികവില്‍ ഉത്തര്‍പ്രദേശിനെതിരെ മുംബൈ ഒന്നാം ഇന്നിംഗ്സ് ലീഡോടെ സമനിലയും സ്വന്തമാക്കി.