LiveTV

Live

Cricket

ഇല്ല, ഡുപ്ലെസി വിരമിച്ചിട്ടില്ല, അയാളിപ്പോഴും ഞങ്ങളുടെ പദ്ധതികളിലുണ്ട്.. 

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഫാഫ് ഡുപ്ലെസിയുടെ വിരമിക്കല്‍ തീരുമാനത്തെ തള്ളി സെലക്ഷന്‍ കണ്‍വീനര്‍ ലിന്‍ഡ സോന്‍ഡി.

ഇല്ല, ഡുപ്ലെസി വിരമിച്ചിട്ടില്ല, അയാളിപ്പോഴും ഞങ്ങളുടെ പദ്ധതികളിലുണ്ട്.. 

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഫാഫ് ഡുപ്ലെസിയുടെ വിരമിക്കല്‍ പദ്ധതിയെ തള്ളി സെലക്ഷന്‍ കണ്‍വീനര്‍ ലിന്‍ഡ സോന്‍ഡി. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് ഡുപ്ലെസി വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ 24ന് ആരംഭിക്കുന്ന ടെസ്റ്റ് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ അവസാന മത്സരമായിരിക്കുമെന്ന് ഡുപ്ലെസി പറഞ്ഞു. ഇതിനിടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് ഡുപ്ലെസിയെ ഒഴിവാക്കുകയും ചെയ്തു.

അതേസമയം ഡുപ്ലെസി വിരമിച്ചിട്ടില്ലെന്നും ഇപ്പോഴും ഞങ്ങളുടെ പദ്ധതികളില്‍ താരമുണ്ടെന്നും സോന്‍ഡി പറഞ്ഞു. ജോലിഭാരം കണക്കിലെടുത്ത് ഡുപ്ലെസിക്കും ബൗളര്‍ റബാദക്കും വിശ്രമം നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ദക്ഷിണാഫ്രിക്കയുടെ ടി20, ടെസ്റ്റ് നായകന്‍ കൂടിയായ ഡുപ്ലെസിയെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് വിരമിക്കല്‍ വാര്‍ത്തയും ചര്‍ച്ചയായത്. വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ ക്വിന്‍ഡന്‍ ഡി കോക്കിനെയാണ് ഏകദിനത്തില്‍ നായക ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി ഇതുവരെ 64 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഫാഫ് 40.23 ശരാശരിയില്‍ 3863 റണ്‍സ് നേടി. 44 ടി20കളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചു. 1363 റണ്‍സാണ് സമ്പാദ്യം.