LiveTV

Live

Cricket

സ്മിത്തിന് ഹിറ്റ്മാന്റെ മറുപടി; തകര്‍പ്പന്‍ സെഞ്ച്വറി 

ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി പ്രകടനവുമായി രോഹിത് ശര്‍മ്മ. കരിയറിലെ 29ാം സെഞ്ച്വറിയാണ് രോഹിത് തികച്ചത്

സ്മിത്തിന്  ഹിറ്റ്മാന്റെ മറുപടി; തകര്‍പ്പന്‍ സെഞ്ച്വറി 

ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി പ്രകടനവുമായി രോഹിത് ശര്‍മ്മ. കരിയറിലെ 29ാം സെഞ്ച്വറിയാണ് രോഹിത് തികച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രോഹിത് 112 പന്തില്‍ 102 റണ്‍സെന്ന നിലയിലാണ്. അഞ്ച് സിക്‌സറുകളും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. ആസ്‌ട്രേലിയക്കെതിരെ രോഹിത് നേടുന്ന എട്ടാമത്തെ സെഞ്ച്വറിയാണ് ബാംഗ്ലൂരില്‍ പിറന്നത്.

ഒരു ടീമിനെതിരെ കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കൊപ്പമെത്തി രോഹിത് ശര്‍മ്മ. ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കറും കോഹ്ലിയുമാണ് ഈ നേട്ടത്തില്‍ മുന്നിലുള്ളത്. ഒമ്പത് സെഞ്ച്വറികളാണ് ആസ്‌ട്രേലിയക്കെതിരെ സച്ചിന്‍ നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതികരെ ഒമ്പത് സെഞ്ച്വറിയാണ് കോഹ്ലി നേടിയത്. ശ്രീലങ്കയ്‌ക്കെതിരെ എട്ട് സെഞ്ച്വറികളും കോഹ്ലി നേടിയിട്ടുണ്ട്. ഈ നേട്ടത്തിനൊപ്പാണ് ഇപ്പോള്‍ രോഹിത് എത്തിയിരിക്കുന്നത്. 287 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മ നല്‍കിയത്.

പതിവ് ശൈലിയില്‍ കത്തിക്കയറിയ രോഹിത് ഇടക്കൊന്നും പതുങ്ങിയെങ്കിലും സെഞ്ച്വറിക്ക് പിന്നാലെ ഗിയര്‍മാറ്റി. പന്തെടുത്ത ആസ്ട്രലേിയന്‍ ബൗളര്‍മാരെല്ലാം തല്ലുവാങ്ങി. 133 റണ്‍സാണ് സ്റ്റീവന്‍ സ്മിത്ത് നേടിയത്. 132 പന്തില്‍ നിന്ന് പതിനാല് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്.