LiveTV

Live

Cricket

ബംഗളൂരു ഏകദിനം; സെഞ്ച്വറിയുമായി സ്റ്റീവന്‍ സ്മിത്ത് 

ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ബംഗളൂരു ഏകദിനം; സെഞ്ച്വറിയുമായി സ്റ്റീവന്‍ സ്മിത്ത് 

ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ആസ്ട്രേലിയ 286 റണ്‍സ് നേടിയത്. സ്റ്റീവന്‍ സ്മിത്ത്(133) സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോള്‍ കംഗാരുപ്പടയിലെ അടുത്തിടെ മികച്ച ഫോമില്‍ കളിക്കുന്ന മാര്‍നസ് ലബുഷെയിന്‍ അര്‍ദ്ധ സെഞ്ച്വറിയുമായി(54) പിന്തുണ നല്‍കി. 132 പന്തില്‍ നിന്ന് പതിനാല് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്.

വിക്കറ്റ് കീപ്പര്‍ അലകസ് കാരി(35) ആരോണ്‍ ഫിഞ്ച് (19) എന്നിവരാണ് ആസ്‌ട്രേലിയയുടെ മറ്റു സ്‌കോറര്‍മാര്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടും നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിക്കറ്റൊന്നും വീഴ്ത്തായില്ലെങ്കിലും പത്ത് ഓവര്‍ എറിഞ്ഞ ബുംറ 38 റണ്‍സെ വിട്ടുകൊടുത്തുള്ളൂ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്നു ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ആദ്യ ഏകദിനത്തില്‍ ആസ്ട്രേലിയ വിജയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കായിരുന്നു വിജയം. പത്ത് വിക്കറ്റിനായിരുന്നു ആദ്യ മത്സരത്തില്‍ ആസ്ട്രേലിയയുടെ വിജയം.