LiveTV

Live

Cricket

ഇന്ത്യ ആസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്

ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരം വിജയിക്കുന്നവരായിരിക്കും ഏകദിന പരമ്പര നേടുക...

ഇന്ത്യ ആസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്

ഇന്ത്യ ആസ്‌ത്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. പരമ്പ രയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും തുല്യ നിലയിലാണ്. ഇന്നത്തെ മത്സരം പരമ്പര ജേതാക്കളെ നിശ്ചയിക്കും.

മുംബൈയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബൗളിങ് നിരയേയല്ല രാജ്‌കോട്ടില്‍ കണ്ടത്. 50 ഓവറിനുള്ളില്‍ ആസ്‌ത്രേലിയയുടെ 10 വിക്കറ്റ് വീഴ്ത്താനും നിര്‍ണായക വിജയം നേടാനും അവര്‍ക്ക് കഴിഞ്ഞു. കലാശപ്പോരിനൊരുങ്ങുമ്പോള്‍ ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്ന ഘടകവും ഇതുതന്നെ.

റിഷഭ് പന്ത് ഇല്ലെങ്കിലും വസരം മുതലാക്കിയ കെ.എല്‍ രാഹുല്‍ തന്നെയാവും ഇന്നും വിക്കറ്റിന് പിന്നില്‍. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹ്ത് ശര്‍മയും ക്യാപ്ടന്‍ വിരാട് കോഹ്‌ലിയും ഉജ്ജ്വല ഫോമില്‍. യുവതാരം ശ്രേയസ് അയ്യര്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ നിറം മങ്ങിയതാണ് ഏക തലവേദന.

മറുവശത്ത് പ്രതാപ കാലത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ഓസീസ്. ഫോമിലുള്ള വാര്‍ണര്‍, ഫിഞ്ച്, സ്മിത്ത് എന്നിവര്‍ക്ക് പിന്തുണയുമായി യുവതാരം ലബുഷെയ്‌നുമുണ്ട്. ലോവര്‍ മിഡില്‍ ഓര്‍ഡറിലെ പരിചയക്കുറവാണ് ഏക പ്രശ്‌നം. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും സാംമ്പയും വിക്കറ്റ് വീഴ്ത്തുന്നതില്‍ മത്സരിക്കുന്നുമുണ്ട്. ആയതിനാല്‍ തന്നെ ചിന്നസ്വാമിയിലെ പെരിയസ്വാമിയെ നിശ്ചയിക്കാനുള്ള കലാശപ്പോരില്‍ തീപാറുമെന്ന് ഉറപ്പ്.