LiveTV

Live

Cricket

സഞ്ജുവിനെ വീണ്ടും തഴഞ്ഞു, ഭരത് ബാക് അപ് കീപ്പര്‍

തഴഞ്ഞവര്‍ക്ക് ‘കോമ’യിട്ട് സഞ്ജുവിന്റെ മറുപടി. കരിയറിന് ഫുള്‍സ്റ്റോപായില്ലെന്നും...

സഞ്ജുവിനെ വീണ്ടും തഴഞ്ഞു, ഭരത് ബാക് അപ് കീപ്പര്‍

റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പുതിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തി. 26 കാരനായ ആന്ധ്രാ പ്രദേശ് വിക്കറ്റ് കീപ്പര്‍ കെ.എസ് ഭരതിനെയാണ് ബാക് അപ് ഓപ്ഷന്‍ വഴി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.

മലയാളി താരം സഞ്ജു സാംസണെ വീണ്ടും സെലക്ടര്‍മാര്‍ തഴഞ്ഞു. പന്തിന് പകരം ടീമിലെത്തിയ ഭരത് 74 മത്സരങ്ങളില്‍ നിന്ന് 4143 റണ്‍സും ഒന്‍പത് സെഞ്ച്വറികളും നേടിയിട്ടുണ്ട്. അതേ സമയം ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും അടുത്ത മത്സരത്തിലും കെ എല്‍ രാഹുല്‍ തന്നെ കീപ്പറാവാനാണ് സാധ്യത.

സഞ്ജുവിന് ടി20യില്‍ കാത്തിരിപ്പിന്റെ റെക്കോഡ്
Also Read

സഞ്ജുവിന് ടി20യില്‍ കാത്തിരിപ്പിന്റെ റെക്കോഡ്

2015ല്‍ ഇന്ത്യക്കുവേണ്ടി 21ആം വയസില്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറിയ സഞ്ജു സാംസണ് നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീണ്ടും ഇന്ത്യന്‍ ടീമിലെത്തിയത്. ടീമിലെത്തിയിട്ടും എട്ട് മത്സരം കാത്തിരുന്നാണ് സഞ്ജുവിന് ശ്രീലങ്കക്കെതിരെ കളിക്കാനായത്. ആദ്യ പന്തില്‍ സിക്‌സറടിച്ചെങ്കിലും രണ്ടാം പന്തില്‍ പുറത്തായ സഞ്ജുവിനെ സെലക്ടര്‍മാര്‍ ന്യൂസിലന്റിനെതിരായ ടി20 പരമ്പരയില്‍ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. അതിനോട് സഞ്ജുവിന്റെ ട്വിറ്ററിലെ പ്രതികരണം ഇങ്ങനെയായിരുന്നു. സഞ്ജുവിന്റെ കരിയറിന് ഫുള്‍സ്റ്റോപ്പായില്ലെന്നു ഇതൊരു കോമ മാത്രമാണെന്നും കരുതാം.

വിജയാഘോഷങ്ങള്‍ക്ക് കാത്തു നില്‍കാതെ സഞ്ജു എവിടെ പോയി?
Also Read

വിജയാഘോഷങ്ങള്‍ക്ക് കാത്തു നില്‍കാതെ സഞ്ജു എവിടെ പോയി?

2015ല്‍ അരങ്ങേറിയ ശേഷം രണ്ടാം മത്സരത്തിന് സഞ്ജു കാത്തിരുന്നപ്പോള്‍ ഇന്ത്യ 73 ടി20 മത്സരങ്ങള്‍ കളിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ടീമില്‍ നിന്നും പുറത്തിരുന്നതിന്റെ ഇന്ത്യന്‍ കാത്തിരിപ്പ് റെക്കോഡും ഇപ്പോള്‍ മലയാളി താരത്തിന്റെ പേരിലാണ്.

നേരെ മറിച്ച് വിക്കറ്റ് കീപ്പിംങിന്റെ പേരില്‍ പഴി കേട്ടുകൊണ്ടിരിക്കുന്ന പന്ത് 2017ന് ശേഷം 11 ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും 28 ടി20കളിലും ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്തു.