LiveTV

Live

Cricket

പരിക്കില്‍ വലഞ്ഞ് ടീം ഇന്ത്യ

രാജ്‌കോട്ട് ഏകദിനത്തിനിടെ ഓപണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മക്കുമാണ് പരിക്കേറ്റത്. നേരത്തെ...

പരിക്കില്‍ വലഞ്ഞ് ടീം ഇന്ത്യ

ടി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് താരങ്ങളുടെ പരിക്ക് ഭീഷണിയാകുന്നു. ആസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഓപണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മക്കുമാണ് പരിക്കേറ്റത്. ധവാന് ബാറ്റ് ചെയ്യുമ്പോഴും രോഹിത്തിന് ഫീല്‍ഡിംങിനിടെയുമായിരുന്നു പരിക്കേറ്റത്.

പാറ്റ് കുമ്മിന്‍സിന്റെ ഷോട്ട് ബോള്‍ വാരിയെല്ലില്‍ തട്ടിയാണ് ശിഖര്‍ ധവാന് പരിക്കേറ്റത്. പിന്നീട് ഫീല്‍ഡിംങിന് ധവാന്‍ ഇറങ്ങിയിരുന്നില്ല. എങ്കിലും ധവാന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് ടീം വക്താവ് നല്‍കുന്ന സൂചന.

ഫീല്‍ഡിംങിനിടെ ബൗണ്ടറി തടയാന്‍ ഡൈവ് ചെയ്തപ്പോഴാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മക്ക് പരിക്കേറ്റത്. ഇടത്തേ തോള്‍ കുത്തി വീണ രോഹിത്ത് പന്ത് എടുക്കാന്‍ പോലുമാകാതെ വേദനകൊണ്ട് പുളഞ്ഞു. തുടര്‍ന്ന് ഫിസിയോയും മറ്റുമെത്തി ബൗണ്ടറി ലൈനില്‍ പ്രാഥമിക ചികിത്സ നല്‍കി. രോഹിത്തിനും ഫീല്‍ഡിംങ് തുടരാനായില്ല.

പരിക്കേറ്റ് വീണ ധവാന്‍
പരിക്കേറ്റ് വീണ ധവാന്‍

നേരത്തെ ആദ്യ ഏകദിനത്തിനിടെ ആസ്‌ട്രേലിയന്‍ ബൗളര്‍ മിച്ചര്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ തട്ടിയ പന്ത് നിരീക്ഷണത്തിലാണ്. പന്തിന്റെ ബാറ്റില്‍ തട്ടിയ ശേഷമാണ് ബോള്‍ ഹെല്‍മെറ്റില്‍ തട്ടി ഉയര്‍ന്നത്. അതേ പന്തില്‍ തന്നെ പുറത്തായ റിഷഭ് പന്ത് നടന്നുകൊണ്ടുതന്നെ കളം വിട്ടെങ്കിലും നിരീക്ഷണത്തില്‍ കഴിയാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ആദ്യ ഏകദിനത്തിലും രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പറായത് കെ.എല്‍ രാഹുലാണ്. കെ.എസ് ഭരതിനെ പന്തിന്റെ അഭാവത്തില്‍ ബാക്ക് അപ് കീപ്പറായി ടീമില്‍ എടുത്തിട്ടുണ്ട്. ഇതും പന്ത് ബംഗളൂരു ഏകദിനത്തിലും കളിക്കാന്‍ സാധ്യതയില്ലെന്നതിന്റെ സൂചനയാണ്. ബംഗളൂരുവിലും രാഹുല്‍ തന്നെ കീപ്പറാകാനാണ് സാധ്യത.

രാജ്‌കോട്ടില്‍ 36 റണ്‍സ് ജയത്തോടെ ഇന്ത്യയുടെ തിരിച്ചുവരവ്
Also Read

രാജ്‌കോട്ടില്‍ 36 റണ്‍സ് ജയത്തോടെ ഇന്ത്യയുടെ തിരിച്ചുവരവ്

നേരത്തെ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ തുടങ്ങി പ്രധാന താരങ്ങള്‍ പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ജസ്പ്രീത് ബുംറ മാസങ്ങളുടെ ഇടവേളക്ക് ശേഷം ആസ്‌ട്രേലിയക്കെതിരെയാണ് കളിച്ചു തുടങ്ങിയത്. പാണ്ഡ്യക്കാകട്ടെ ഇപ്പോഴും ഫിറ്റ്‌നസ് തെളിയിക്കാനായിട്ടില്ല. കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലെത്തിയ ധവാന് വീണ്ടും പരിക്ക് വെല്ലുവിളിയാവുകയും ചെയ്തു.