LiveTV

Live

Cricket

അതിവേഗം ഏകദിനത്തില്‍ 7000 റണ്‍ പൂര്‍ത്തിയാക്കിയ ഓപണറായി രോഹിത്ത് ശര്‍മ്മ

സച്ചിനേക്കാള്‍ 23 ഇന്നിംങ്‌സുകള്‍ കുറവ് കളിച്ചാണ് രോഹിത്ത് 7000 റണ്‍സിലെത്തിയത്. ഓപണറാക്കാനുള്ള ധോണിയുടെ തീരുമാനമാണ് തന്റെ കരിയര്‍ മാറ്റിയതെന്ന് രോഹിത്ത് പറഞ്ഞിട്ടുണ്ട്...

അതിവേഗം ഏകദിനത്തില്‍ 7000 റണ്‍ പൂര്‍ത്തിയാക്കിയ ഓപണറായി രോഹിത്ത് ശര്‍മ്മ

ഏകദിനത്തില്‍ ഓപണറായി ഇറങ്ങി ഏറ്റവും വേഗത്തില്‍ 7000 റണ്‍ പൂര്‍ത്തിയാക്കിയ റെക്കോഡ് ഇനി രോഹിത്ത് ശര്‍മ്മക്ക് സ്വന്തം. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയേയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേയുമാണ് രോഹിത്ത് പിന്നിലാക്കിയത്. ആസ്‌ട്രേലിയക്കെതിരെ രാജ്‌കോട്ടില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയായിരുന്നു രോഹിത്തിന്റെ റെക്കോഡ് നേട്ടം.

ഓപണറായി 160 കളികളില്‍ നിന്നായിരുന്നു സച്ചിന്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കിയത്. അംലയാവട്ടെ ഈ റെക്കോഡ് 147 ആയി ചുരുക്കി. രോഹിത്ത് ശര്‍മ്മ ഓപണറായി ഇറങ്ങി 137 കളികള്‍ പൂര്‍ത്തിയായപ്പോഴേക്കും 7000 റണ്‍സിലെത്തി. സച്ചിനേക്കാള്‍ 23 കളികള്‍ കുറവാണ് രോഹിത്ത് റെക്കോഡ് നേട്ടത്തിനായി എടുത്തത്.

 ‘ധോണിയെ പുറത്താക്കി ബി.സി.സി.ഐ’; വിശ്വസിക്കാനാകാതെ ആരാധകര്‍ 
Also Read

‘ധോണിയെ പുറത്താക്കി ബി.സി.സി.ഐ’; വിശ്വസിക്കാനാകാതെ ആരാധകര്‍ 

7000 റണ്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ മാത്രം ഓപണറാണ് രോഹിത്ത് ശര്‍മ്മ. നേരത്തെ സൗരവ് ഗാംഗുലി, സേവാഗ്, സച്ചിന്‍ എന്നിവരും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 32കാരനായ രോഹിത്തിന് നാല് റണ്‍സകലെവെച്ച് ഏകദിനത്തില്‍ 9000 റണ്‍ പൂര്‍ത്തിയാക്കുന്ന നേട്ടം കൈവിട്ടു. രാജ്‌കോട്ടില്‍ 44 പന്തില്‍ നിന്നും 42 റണ്‍സെടുത്ത രോഹിത്തിനെ ആദം സാംബയാണ് പുറത്താക്കിയത്.

മധ്യനിര ബാറ്റ്‌സ്മാനായി ഇന്ത്യന്‍ ടീമില്‍ കളിച്ചു തുടങ്ങിയ രോഹിത്തിനെ ഓപണറാക്കി പരീക്ഷിച്ചത് ധോണിയായിരുന്നു. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു വന്‍വിജയമായ ഈ പരീക്ഷണം. ഇപ്പോഴും ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്ഥനായ ഓപണിംങ് ബാറ്റ്‌സ്മാനാണ് രോഹിത്ത് ശര്‍മ്മ.

ധോണി തന്നെ ഓപണറാക്കിയതിനെക്കുറിച്ച് രോഹിത്ത് നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. 'ഏകദിനത്തില്‍ ഓപണറാക്കാനുള്ള ധോണിയുടെ തീരുമാനമാണ് എന്റെ കരിയര്‍ തന്നെ മാറ്റിയത്. എനിക്ക് തന്നെ എന്റെ കളിയെക്കുറിച്ച് കൂടുതല്‍ അറിയാനായത് അങ്ങനെയായിരുന്നു.

രോഹിത്ത് ഏകദിന താരം, ഐ.സി.സി ടീമുകളുടെ ക്യാപ്റ്റന്‍ കോലി
Also Read

രോഹിത്ത് ഏകദിന താരം, ഐ.സി.സി ടീമുകളുടെ ക്യാപ്റ്റന്‍ കോലി

ഒരുദിവസം പൊടുന്നനെ ധോണി വന്ന് ഓപണറാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കട്ട് ഷോട്ടുകളും പുള്‍ഷോട്ടുകളും നന്നായി കളിക്കുന്ന നിനക്ക് മികച്ച ഓപണറാകാനാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നായിരുന്നു അന്ന് ധോണി പറഞ്ഞത്'