LiveTV

Live

Cricket

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്; സൗത്ത് ആഫ്രിക്കയെ എറിഞ്ഞിട്ട് അഫ്ഗാനിസ്ഥാന്‍

9.1 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റെടുത്ത അഫ്ഗാനിസ്ഥാനിന്റെ ലെഗ് സ്പിന്നര്‍

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്; സൗത്ത് ആഫ്രിക്കയെ എറിഞ്ഞിട്ട് അഫ്ഗാനിസ്ഥാന്‍

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ സൗത്ത് ആഫ്രിക്കയെ ഏഴ് വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് അഫ്ഗാനിസ്ഥാനിന്‍റെ മിന്നും പ്രകടനം. 9.1 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റെടുത്ത അഫ്ഗാനിസ്ഥാനിന്റെ ലെഗ് സ്പിന്നര്‍ ഷാഫിഖുല്ല ഗാഫറിയാണ് സൗത്ത് ആഫ്രിക്കയുടെ ബാറ്റിംങ് നിരയുടെ നട്ടെല്ലൊടിച്ചത്.

29.1 ഓവറില്‍ കേവലം 129 റണ്‍സില്‍ സൗത്ത് ആഫ്രിക്കയുടെ എല്ലാ കളിക്കാരും കൂടാരം കയറി. പകരം ബാറ്റിങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 30 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഇമ്രാന്‍ മിര്‍ അഫ്ഗാനിസ്ഥാനിനായി അര്‍ധ സെഞ്ച്വറി നേടി.

സൗത്ത് ആഫ്രിക്കയുടെ മൂന്ന് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ ബ്രെയ്‌സ് പാര്‍സണ്‍സ് നേടിയ 40 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ഏഴ് റണ്‍സ് മാത്രം സ്‌കോര്‍ ബോഡില്‍ ചേര്‍ക്കുന്നതിനിടെ സൗത്ത് ആഫ്രികക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. മൂന്ന് താരങ്ങള്‍ പൂജ്യത്തില്‍ പുറത്തായിരുന്നു. ആതിഥേയരെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാന്‍.