LiveTV

Live

Cricket

ഇന്ത്യയേക്കാള്‍ ആസ്‌ട്രേലിയയെ സ്‌നേഹിക്കുന്ന വാങ്കഡെ

വാങ്കഡെയില്‍ കളിക്കാന്‍ ഇന്ത്യയേക്കാള്‍ ഒരുപക്ഷേ ആഗ്രഹിക്കുന്ന ടീം ആസ്‌ട്രേലിയ ആയിരിക്കും...

ഇന്ത്യയേക്കാള്‍ ആസ്‌ട്രേലിയയെ സ്‌നേഹിക്കുന്ന വാങ്കഡെ

വിരാട് കോലിയും സംഘവും ഒരിക്കലും ഓര്‍ക്കാനാഗ്രഹിക്കാത്ത മത്സരമായിരിക്കും വാങ്കഡെയില്‍ നടന്നത്. സര്‍വ്വമേഖലയിലും ഇന്ത്യയെ നിഷ്പ്രഭരാക്കി ആസ്‌ട്രേലിയ പത്തുവിക്കറ്റിനാണ് കളി ജയിച്ചത്. വാങ്കഡെയെ ഇന്ത്യയേക്കാള്‍ ഇപ്പോള്‍ സ്‌നേഹം ആസ്‌ട്രേലിയക്കായിരിക്കും.

ആതിഥേയരാണെങ്കിലും ഇന്ത്യയേക്കാള്‍ മികച്ച വിജയശതമാനമാണ് വാങ്കഡെയില്‍ ആസ്‌ട്രേലിയക്കുള്ളത്. 1996 മുതല്‍ 2020 വരെയുള്ള കാലത്ത് കളിച്ച് നാല് കളികളില്‍ മൂന്നിലും ആസ്‌ട്രേലിയക്കായിരുന്നു ജയം. ഒരേയൊരു തോല്‍വി മാത്രം. വിജയശതമാനം 75!

വാര്‍ണറു ഫിഞ്ചും
വാര്‍ണറു ഫിഞ്ചും

2011ല്‍ ഏകദിന ലോകകപ്പ് വിജയം അടക്കമുള്ള ഇന്ത്യയുടെ നിരവധി അഭിമാന മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും വാങ്കഡെ ഇന്ത്യയുടെ ഭാഗ്യമൈതാനമല്ല. 1987 മുതല്‍ ഇന്നുവരെ കളിച്ച 19 ഏകദിനങ്ങളില്‍ പത്തെണ്ണത്തില്‍ ഇന്ത്യ ജയിച്ചു. ഒമ്പതെണ്ണത്തില്‍ തോറ്റു. വിജയശതമാനം 52.63 മാത്രം. മൂന്നുകളികളില്‍ രണ്ടെണ്ണം വീതം ജയിക്കുകയും ഒരെണ്ണം വീതം തോല്‍ക്കുകയും ചെയ്ത. ഇംഗ്ലണ്ടിനും ന്യൂസിലന്റിനും വെസ്റ്റ് ഇന്‍ഡീസിനും പിന്നിലാണ് വാങ്കഡെയിലെ ഇന്ത്യയുടെ വിജയശതമാനം.

ഇന്ത്യക്ക് നാണം കെട്ട തോല്‍വി
Also Read

ഇന്ത്യക്ക് നാണം കെട്ട തോല്‍വി

ലോകകപ്പിന് പുറമേ സുനില്‍ ഗവാസ്‌കറുടേയും(205) വിനോദ് കാംബ്ലിയുടേയും(224) ഇരട്ട സെഞ്ചുറികളും നിലവില്‍ ഇന്ത്യന്‍ പരിശീലകനായ രവിശാസ്ത്രി ആറ് പന്തുകളും സിക്‌സറടിച്ചതും കണ്ടു നിന്നിട്ടുണ്ട് വാങ്കഡെ. പൊതുവെ റണ്ണൊഴുകുന്ന വാങ്കഡെയില്‍ 2005ല്‍ ആസ്‌ട്രേലിയയെ മൂന്ന് ദിവസം കൊണ്ട് തോല്‍പിച്ചിട്ടുണ്ട് ഇന്ത്യ. ഇതില്‍ തന്നെ ഒരു ദിവസം പൂര്‍ണ്ണമായും മഴമൂലം നഷ്ടപ്പെട്ടിരുന്നു.

വാങ്കഡെ സ്റ്റേഡിയം
വാങ്കഡെ സ്റ്റേഡിയം

എന്നാല്‍ ഇക്കുറി ഒരു ഇന്ത്യന്‍ ആരാധകനും ഓര്‍ക്കാനിഷ്ടപ്പെടാത്ത നിരവധി റെക്കോഡുകളാണ് വാങ്കഡെയില്‍ പിറന്നത്. ഇന്ത്യ ഇത് അഞ്ചാം തവണ മാത്രമാണ് ഏകദിനത്തില്‍ പത്ത് വിക്കറ്റിന് തോല്‍ക്കുന്നത്. ഇന്ത്യക്കെതിരെ ആസ്‌ട്രേലിയയുടെ ഏതു വിക്കറ്റിലേയും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് വാര്‍ണറും ഫിഞ്ചും(258) ചേര്‍ന്ന് തീര്‍ത്തത്. ആസ്‌ട്രേലിയയുടെ അഞ്ചാമത്തെ മാത്രം ഏകദിനത്തിലെ പത്ത് വിക്കറ്റ് ജയമാണിത്.