LiveTV

Live

Cricket

ബൗണ്‍സറേറ്റ പന്ത് നിരീക്ഷണത്തില്‍; വിക്കറ്റിന് പിന്നില്‍ കെ.എല്‍ രാഹുല്‍

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറാണ് 22 കാരനായ പന്തിന്റെ ഹെല്‍മറ്റില്‍ തട്ടിയത്. അതേ പന്തില്‍ തന്നെ ഋഷഭ് പന്ത് പുറത്താവുകയും ചെയ്തിരുന്നു... 

ബൗണ്‍സറേറ്റ പന്ത് നിരീക്ഷണത്തില്‍; വിക്കറ്റിന് പിന്നില്‍ കെ.എല്‍ രാഹുല്‍

ആസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ബാറ്റിംങിനിടെ പന്ത് തലക്കുകൊണ്ട ഋഷഭ് പന്ത് നിരീക്ഷണത്തില്‍. പന്തിന് പകരം കെ.എല്‍ രാഹുലാണ് ഇന്ത്യക്കുവേണ്ടി വിക്കറ്റ് കീപ്പറായി നില്‍ക്കുന്നത്. മനീഷ് പാണ്ഡെ പകരക്കാരനായി ഫീല്‍ഡിംങിനിറങ്ങി.

ബൗണ്‍സറേറ്റ പന്ത് നിരീക്ഷണത്തില്‍; വിക്കറ്റിന് പിന്നില്‍ കെ.എല്‍ രാഹുല്‍

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറാണ് 22 കാരനായ പന്തിന്റെ ഹെല്‍മറ്റില്‍ തട്ടിയത്. 44ആം ഓവറിലെ രണ്ടാം പന്തിലായിരുന്നു പന്തിന്റെ തലക്ക് പന്ത് കൊണ്ടതും പുറത്തായതും. പന്തിന്റെ ബാറ്റിലും തലയിലും കൊണ്ട ശേഷം ഉയര്‍ന്ന ബോള്‍ ടേണര്‍ പിടിക്കുകയായിരുന്നു. ബാറ്റില്‍ പന്ത് കൊണ്ടെന്ന് ഒറ്റനോട്ടത്തില്‍ ഉറപ്പിക്കാനായില്ലെങ്കിലും അമ്പയറുടെ തീരുമാനത്തിന് കാത്തു നില്‍ക്കാതെ പന്ത് മടങ്ങുകയായിരുന്നു.

33 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും അടക്കം 28 റണ്‍സാണ് പന്ത് നേടിയത്. ബൗണ്‍സര്‍ ബാറ്റില്‍ കൊണ്ട ശേഷമാണ് തലയില്‍ തട്ടിയത് എന്നതും പന്ത് നടന്നു തന്നെ പവലിയനിലേക്ക് പോയി എന്നതും കുഴപ്പങ്ങളില്ലെന്ന തോന്നലാണ് ഉളവാക്കിയത്. പിന്നീട് ഇന്ത്യ ഫീല്‍ഡിംങിനിറങ്ങിയപ്പോള്‍ പന്തിന്റെ അസാന്നിധ്യമാണ് ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. വൈകാതെ ബി.സി.സി.ഐ തന്നെ പന്ത് നിരീക്ഷണത്തിലാണെന്ന വിവരം സ്ഥിരീകരിച്ചു.

ആസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യയെ ആസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് 255 റണ്‍സില്‍ ഒതുക്കിയത്. ധവാനും(74), രാഹുലും(47) മാത്രമാണ് ചെറുത്തുനിന്നത്. ഏഴ് വിക്കറ്റുകളാണ് ഓസീസ് പേസര്‍മാര്‍ വീഴ്ത്തിയത്. സ്റ്റാര്‍ക്ക് മൂന്നും കുമ്മിന്‍സും റിച്ചാഡ്‌സണും രണ്ട് വീതം വിക്കറ്റുകളും നേടി.