LiveTV

Live

Cricket

സല്‍മാന്‍ കാത്തു, കേരളം 227

6ന് 89 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ രക്ഷിച്ചത് ഏഴാമനായിറങ്ങിയ സല്‍മാന്‍ നിസാറിന്റെ(91*) ബാറ്റിംങായിരുന്നു...

സല്‍മാന്‍ കാത്തു, കേരളം 227

പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത കേരളത്തെ കാത്തത് മധ്യനിര. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഏഴാമനായിറങ്ങിയ സല്‍മാന്‍ നിസാറാണ്(91*) കേരളത്തെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംങിനിറങ്ങിയ പഞ്ചാബ് 2ന് 46 എന്ന നിലയിലാണ്.

തുമ്പയില്‍ ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുക്കുമ്പോള്‍ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ മനസില്‍ മികച്ച സ്‌കോര്‍ തന്നെയായിരുന്നിരിക്കും ലക്ഷ്യം. ബാറ്റിംങിന് മുന്‍തൂക്കം നല്‍കിയായിരുന്നു ടീമില്‍ അഴിച്ചുപണികളും. കഴിഞ്ഞ കളികളില്‍ പ്രതീക്ഷിച്ചപ്രകടനം നടത്താനാവാതിരുന്ന ഓപ്പണര്‍ പി രാഹുല്‍ പുറത്തിരുന്നു. കെ.എം ആസിഫിനുപകരം സിജോമോന്‍ ജോസഫ് വന്നു. എം ഡി നിധീഷും ബേസില്‍ തമ്പിയുമായിരുന്നു പേസര്‍മാര്‍. സന്ദീപ് വാര്യരും കളിച്ചില്ല.

രഞ്ജി ട്രോഫി: കേരളത്തെ ഹൈദരാബാദ് ആറ് വിക്കറ്റിന് തോല്‍പിച്ചു
Also Read

രഞ്ജി ട്രോഫി: കേരളത്തെ ഹൈദരാബാദ് ആറ് വിക്കറ്റിന് തോല്‍പിച്ചു

അവസാന മൂന്നു കളികളിലും തോറ്റതിന്റെ ഹാങ് ഓവര്‍ കേരളത്തിന് മാറിയിരുന്നില്ല. ആദ്യ നാല് സ്ഥാനക്കാരും രണ്ടക്കം കടക്കാതെ മടങ്ങി. ടി20 പരിശീലനമത്സരം പോലെ കളിച്ച റോബിന്‍ ഉത്തപ്പയെ (53 പന്തില്‍ 48) സിദ്ധാര്‍ഥ് കൗള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (9)യെ കൗള്‍ തന്നെ വീഴ്ത്തി. ഇതിനിടെ വിഷ്ണു വിനോദും (20) വീണു. കേരളം ആറിന് 89.

ഔട്ട് വിധിച്ച അമ്പയറെ ചീത്തവിളിച്ച് ഗില്‍, പിന്നാലെ ഡല്‍ഹി താരങ്ങളുടെ കൂട്ടപ്രതിഷേധം
Also Read

ഔട്ട് വിധിച്ച അമ്പയറെ ചീത്തവിളിച്ച് ഗില്‍, പിന്നാലെ ഡല്‍ഹി താരങ്ങളുടെ കൂട്ടപ്രതിഷേധം

പിന്നീടായിരുന്നു സല്‍മാന്റെ ഇന്നിംങ്‌സ്. കഴിഞ്ഞ കളികളിലെല്ലാം മിന്നിയ ഇടംകൈയന്‍ ക്ഷമയോടെ ബാറ്റ് വീശി. അക്ഷയ് ചന്ദ്രനെ (28) കൂട്ടുപിടിച്ച് 79 റണ്‍ ചേര്‍ത്തു. വീണ്ടും തുടരെ വിക്കറ്റുകള്‍ നഷ്ടമായി. 9ന് 188 എന്ന നിലയില്‍. ഇതോടെ ല്‍മാന്‍ വേഗം കൂട്ടി. അടി തുടങ്ങി. അവസാന വിക്കറ്റില്‍ നിധീഷിനെ (0) ഒരറ്റത്ത് നിര്‍ത്തിയായിരുന്നു വെടിക്കെട്ട്. 21 പന്തുകള്‍ പ്രതിരോധിച്ച നിധീഷ് കീഴടങ്ങുമ്പോഴേക്കും സല്‍മാന്‍ കേരളത്തെ 227ല്‍ എത്തിച്ചിരുന്നു. 10 ബൗണ്ടറിയും രണ്ട് സിക്‌സറും ഇതിനിടെ സല്‍മാന്‍ നേടി.

പഞ്ചാബിനായി കൗള്‍, ബല്‍തേജ് സിങ്, വിനയ് ചൗധരി എന്നിവര്‍ മൂന്ന് വിക്കറ്റുവീതം നേടി.

പഞ്ചാബിനെ നിധീഷ് വിറപ്പിച്ചു. ഓപ്പണര്‍മാരെ 18 റണ്ണെടുക്കുന്നതിനിടെ നഷ്ടപ്പെട്ടു. ഗുര്‍കീരത് മാനും (16) മായങ്ക് മാര്‍കണ്ഡെയും (12) അധികം പരിക്കുകളില്ലാതെ ആദ്യദിനം അവസാനിപ്പിച്ചു.