LiveTV

Live

Cricket

ഹര്‍ഭജനെ അനുകരിച്ച് കോലി

ആക്ഷന്‍ പൂര്‍ത്തിയാക്കിയ കോലി ഫീല്‍ഡിലുണ്ടായിരുന്ന ഹര്‍ഭജനും ഇര്‍ഫാനും അടുത്തേക്ക് പോവുകയും ചെയ്തു...

ഹര്‍ഭജനെ അനുകരിച്ച് കോലി

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്‍ഡോറിലെ മത്സരം അനായാസമായി ജയിച്ചാണ് കോലിയും സംഘവും ഇന്ത്യയെ മുന്നിലെത്തിച്ചിരിക്കുന്നത്. മത്സരത്തിന് മുമ്പ് നടന്ന പരിശീലനത്തിനിടെയായിരുന്നു കോലിയുടെ അനുകരണം ആരാധകരെ ചിരിപ്പിച്ചത്. മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംങായിരുന്നു കോലിയുടെ അനുകരണത്തിന് ഇരയായത്.

2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലടക്കം ഒരുമിച്ച് ദീര്‍ഘകാലം കളിച്ച് പരിചയമുള്ളവരാണ് കോലിയും ഹര്‍ഭജനും. എന്നാല്‍ ഇത്തവണ ഭാജി കമന്റേറ്ററായും കോലി കളിക്കാരനായുമാണ് എത്തിയത്. ഇന്‍ഡോര്‍ ടി20യുടെ പരിശീലനത്തിനിടെയായിരുന്നു കോലിയുടെ ആക്ഷന്‍ പ്ലേ.

ടോസ് നേടി ബൗളിംങ് തെരഞ്ഞെടുത്ത ശേഷം വാം അപ്പിനിടെയാണ് കോലി പന്തെടുത്തത്. ഹര്‍ഭജനെ പോലെ റണ്‍ അപ്പ് നടത്തി ആക്ഷന്‍ പൂര്‍ത്തിയാക്കിയ കോലി ഫീല്‍ഡിലുണ്ടായിരുന്ന ഹര്‍ഭജനും ഇര്‍ഫാനും അടുത്തേക്ക് പോവുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ശ്രീലങ്കക്ക് ഇരുപത് ഓവറില്‍ 9ന് 142 റണ്‍സാണ് എടുക്കാനായത്. 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഈ വിജയലക്ഷ്യത്തിലെത്തുകയും ചെയ്തു.

ഈ രണ്ട് ടീമുകളെ പരിശിലീപ്പിക്കേണ്ടി വന്നാല്‍ ഗോള്‍ഫ് കളിക്കാന്‍ പോകുമെന്ന് ഗ്വാര്‍ഡിയോള
Also Read

ഈ രണ്ട് ടീമുകളെ പരിശിലീപ്പിക്കേണ്ടി വന്നാല്‍ ഗോള്‍ഫ് കളിക്കാന്‍ പോകുമെന്ന് ഗ്വാര്‍ഡിയോള

ഗുവാഹത്തിയില്‍ നടക്കേണ്ട ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചിരുന്നു. ലങ്കയുമായുള്ള മൂന്നാം ടി20 പൂനെയിലാണ് നടക്കുക. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ഒക്ടോബറിന് മുമ്പ് ഇരുപതോളം ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.