LiveTV

Live

Cricket

ലങ്കയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്തതിയും അച്ചടക്കത്തോടെ പന്തെറിഞ്ഞും ലങ്കന്‍ ബാറ്റ്സ്മാന്മാരെ ഇന്ത്യന്‍ ബൌളര്‍മാര്‍ തളക്കുകയായിരുന്നു

ലങ്കയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ

ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് 143 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 142 റണ്‍സെടുത്തു. 34 റണ്‍സ് നേടിയ പെരേരയാണ് ടോപ് സ്കോറര്‍. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അത് തുടരാന്‍ ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ക്കായില്ല. ഗുണതിലകയും ഫെര്‍ണാണ്ടോയും ചേര്‍ന്ന് മികച്ച തുടക്കം കൊടുത്തെങ്കിലും പിന്നീടിറങ്ങിയ പെരേരക്കല്ലാതെ മറ്റാര്‍ക്കും ക്രീസില്‍ താളം കണ്ടെത്താനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്തതിയും അച്ചടക്കത്തോടെ പന്തെറിഞ്ഞും ലങ്കന്‍ ബാറ്റ്സ്മാന്മാരെ ഇന്ത്യന്‍ ബൌളര്‍മാര്‍ തളക്കുകയായിരുന്നു. ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും കുല്‍ദീപ് യാദവ് നവ്ദീപ് സൈനി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. വാഷ്ങ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുംറ എന്നിവര്‍ ഒരു വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.