LiveTV

Live

Cricket

ആശങ്കകളൊഴിഞ്ഞു; നാലാം നമ്പറില്‍ ഈ യുവതാരം സ്ഥാനമുറപ്പിച്ച് കഴിഞ്ഞെന്ന് രോഹിത് ശര്‍മ്മ

രണ്ടോ മൂന്നോ മത്സരങ്ങൾ കൊണ്ട് ആരെയും വിലയിരുത്താനാകില്ല, ആവശ്യത്തിന് മത്സരങ്ങൾ കളിക്കാൻ അവസരം നൽകണമെന്നും രോഹിത് വ്യക്തമാക്കി

ആശങ്കകളൊഴിഞ്ഞു; നാലാം നമ്പറില്‍ ഈ യുവതാരം സ്ഥാനമുറപ്പിച്ച് കഴിഞ്ഞെന്ന് രോഹിത് ശര്‍മ്മ

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അലട്ടികൊണ്ടിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ബാറ്റിങ് ഓഡറിലെ നാലാം നമ്പര്‍. മധ്യനിരയിലെ നിർണായക സ്ഥാനത്ത് വിശ്വസ്തതയോടെ കളിപ്പിക്കാന്‍ സാധിക്കുന്ന താരങ്ങളില്ലാതിരുന്നതാണ് ലോകകപ്പില്‍ പോലും ഇന്ത്യക്ക് തിരിച്ചടിയായത്.

എന്നാൽ ആ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ പറയുന്നത്. കരുത്തുറ്റ ഒരു യുവനിര ഇന്ത്യൻ ടീമിലുണ്ടെന്നും രോഹിത്. ശ്രേയസ് അയ്യരും റിഷഭ് പന്തും ശിവം ദുബെയുമെല്ലാം മികച്ച ഫോമിലാണെന്നും രോഹിത് കൂട്ടിച്ചേർത്തു.

“ശ്രേയസ് അയ്യർ നാലാം നമ്പറിൽ ബാറ്റ് ചെയ്ത് തുടങ്ങിയിരിക്കുന്നു. വർഷങ്ങളോളം ഇനി ഇന്ത്യൻ ടീമിന്റെ നാലാം നമ്പറിൽ താരമുണ്ടാകുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ സ്വതന്ത്രമായി ഇനി ശ്രേയസിന് തന്റെ പ്ലാനുകൾ അവതരിപ്പിക്കാനാകും.” രോഹിത് പറഞ്ഞു.

ശ്രേയസിനെപ്പോലെ മറ്റു താരങ്ങൾ കൃത്യമായി സ്ഥാനമുറപ്പിക്കുക എന്നതാണ് പ്രധാനം. കെ.എൽ രാഹുലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. രണ്ടോ മൂന്നോ മത്സരങ്ങൾ കൊണ്ട് ആരെയും വിലയിരുത്താനാകില്ല, ആവശ്യത്തിന് മത്സരങ്ങൾ കളിക്കാൻ അവസരം നൽകണമെന്നും രോഹിത് വ്യക്തമാക്കി.