LiveTV

Live

Cricket

രഞ്ജി ട്രോഫി: കേരളത്തെ ഹൈദരാബാദ് ആറ് വിക്കറ്റിന് തോല്‍പിച്ചു

തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ കേരളത്തിന്റെ അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷകള്‍ മങ്ങി...

രഞ്ജി ട്രോഫി: കേരളത്തെ ഹൈദരാബാദ് ആറ് വിക്കറ്റിന് തോല്‍പിച്ചു

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. കേരളത്തെ ഹൈദരാബാദ് ആറ് വിക്കറ്റിനാണ് തോല്‍പിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ കേരളം മുന്നോട്ടു വെച്ച 155 റണ്‍സ് നാലു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു.

സ്‌കോര്‍

കേരളം 164, 218

ഹൈദരാബാദ് 228, 155/4

രണ്ടാം ഇന്നിംഗ്‌സില്‍ 38 റണ്‍സെടുത്ത മല്ലികാര്‍ജുനാണ് ഹൈദരാബാദിന്റെ ടോപ്പ് സ്‌കോറര്‍. ഹിമാലയ് അഗര്‍വാള്‍ (34*) തന്മയ് അഗര്‍വാള്‍(32), അക്ഷത് റെഡ്ഡി(32) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിനായി സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിംഗ്‌സില്‍ 64 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ കേരളം 218 റണ്‍സെടുത്ത് പുറത്തായി. ഇതോടെയാണ് ഹൈദരാബാദിന്റെ വിജയലക്ഷ്യം 155 റണ്‍സായി നിശ്ചയിച്ചത്.

‘സ്വിങ് നഷ്ടമായെന്ന ആരോപണം ടീമിലെടുക്കാതിരിക്കാനുള്ള കാരണം മാത്രം’ ഇര്‍ഫാന്‍ പത്താന്‍
Also Read

‘സ്വിങ് നഷ്ടമായെന്ന ആരോപണം ടീമിലെടുക്കാതിരിക്കാനുള്ള കാരണം മാത്രം’ ഇര്‍ഫാന്‍ പത്താന്‍

കേരളത്തിന്റെ ജലജ് സക്‌സേന(22), രോഹന്‍ പ്രേം(44), വിഷ്ണു വിനോദ്(44), സല്‍മാന്‍ നിസാര്‍(30), അക്ഷയ് ചന്ദ്രന്‍(30) സച്ചിന്‍ ബേബി(22) എന്നിവര്‍ക്കെല്ലാം ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മികച്ച സ്‌കോറിലേക്ക് ഇന്നിംങ്‌സ് മാറ്റിയെടുക്കാന്‍ സാധിച്ചില്ല. പരമാവധി 53 റണ്‍സിന്റെ കൂട്ടുകെട്ട് മാത്രമാണ് കേരള ബാറ്റ്‌സ്മാന്മാര്‍ക്ക് പടുത്തുയര്‍ത്താനായത്.

ഹൈദരാബാദിനു വേണ്ടി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി. മെഹദി ഹസന്‍, സാകേത്, രവി കിരണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.