16 പന്തില്‍ അര്‍ധസെഞ്ചുറിയടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
ബി.ബി.എല്ലില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റിന്റെ താരമായ ടോം ബാന്റണെ ഒരു കോടി രൂപക്ക് വാങ്ങാനുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തീരുമാനം ശരിവെക്കുന്നതായി അദ്ദേഹത്തിന്റെ പ്രകടനം

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ ടോം ബാന്റണാണ് 16 പന്തില്‍ അര്‍ധസെഞ്ചുറി നേടി കൂറ്റനടി പ്രകടനം നടത്തിയിരിക്കുന്നത്. സിഡ്നി ഷോ ഗ്രൗണ്ട് സ്റ്റേഡിയത്തില്‍ നടന്ന ബിഗ് ബാഷ് ലീഗിലെ മത്സരത്തിനിടെയായിരുന്നും ബാന്റണിന്റെ തീപ്പൊരി ബാറ്റിംങ്. ബി.ബി.എല്ലില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റിന്റെ താരമായ ടോം ബാന്റണെ ഒരു കോടി രൂപക്ക് വാങ്ങാനുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തീരുമാനം ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
മഴയെ തുടര്‍ന്ന് എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിലായിരുന്നു ടോം ബ്രാന്റണ്‍ കെട്ടുപൊട്ടിച്ചത്. അഞ്ച് സിക്സറുകള്‍ തുടര്‍ച്ചയായി പറത്തിയാണ് ബ്രാന്റണ്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. സിഡ്നി തണ്ടറിന്റെ താരമായ അര്ജുന് നായരെയായിരുന്നു ബ്രാന്റണ്‍ പഞ്ഞിക്കിട്ടത്. 19 പന്തില്‍ 56 റണ്‍സടിച്ച ബ്രാന്റണ്‍ രണ്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്സറുകളും നേടി.
ബ്രാന്റന്റെ ബാറ്റിംങ് മികവില്‍ എട്ട് ഓവറില്‍ 4ന് 119 റണ്‍സാണ് ബ്രിസ്ബെയ്ന്‍ ഹീറ്റ് അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ ക്രിസ് ലിനും(13 പന്തില്‍ 31) ബ്രാന്റണ്‍ പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് മൂന്ന് ഓവവറിനുള്ളില് 50 റണ്‍ അടിച്ചിരുന്നു.
തുടര്‍ച്ചയായി മഴ തടസപ്പെടുത്തിയ മത്സരത്തില്‍ സിഡ്നി തണ്ടറിന്റെ വിജയലക്ഷ്യം 17 പന്തില്‍ 55 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. ഒടുവില്‍ 16 റണ്‍സിന്റെ തോല്‍വി അവര്‍ ഏറ്റുവാങ്ങുകയും ചെയ്തു.
കഴിഞ്ഞ മാസമാണ് ടോം ബ്രാന്റണെ ഒരു കോടി എന്ന അടിസ്ഥാന വിലക്ക് കെ.കെ.ആര്സ്വന്തമാക്കിയത്. ബി.ബി.എല്ലില്‍ മികച്ച ഫോമിലാണ് ടോം ബ്രാന്റണ്‍. കെ.കെ.ആര് ലേലത്തില്‍ വിളിച്ചിന്റെ പിറ്റേന്ന് തന്നെ 29 പന്തില്‍ ബ്രാന്ണ് അരസെഞ്ചുറി അടിച്ചിരുന്നു.