LiveTV

Live

Cricket

പൗരത്വ പ്രക്ഷോഭം: വിവാദങ്ങളില്‍ വാതുറക്കാതെ വിരാട്

പൗരത്വ ഭേദഗതി നിയമത്തെചൊല്ലി രാജ്യത്ത് ഏറ്റവും വലിയ പ്രക്ഷോഭം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ അസമിലെ ഗുവാഹത്തിയിലാണ് ഇന്ത്യ ശ്രീലങ്ക ആദ്യ ടി20...

പൗരത്വ പ്രക്ഷോഭം: വിവാദങ്ങളില്‍ വാതുറക്കാതെ വിരാട്

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും മനസിലാക്കാതെ പ്രതികരിക്കാനാവില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഗുവാഹട്ടിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ ശ്രീലങ്ക ആദ്യ ടി20 മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു കോലിയുടെ പ്രതികരണം. അതേസമയം പൗരത്വനിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന അസമില്‍ നടക്കുന്ന കളിക്ക് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

'ഈ വിഷയത്തില്‍ ശക്തമായ വാദങ്ങളാണ് രണ്ട് പക്ഷത്തുമുള്ളത്. അതുകൊണ്ടുതന്നെ എന്തെങ്കിലും ഉത്തരവാദിത്വമില്ലാതെ പറയാന്‍ എനിക്കാവില്ല. ഇതുസംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ലഭിച്ച ശേഷമേ പ്രതികരിക്കാനാവൂ. പറയുന്ന ഓരോ വാക്കുകളിലും എനിക്ക് ഉത്തരവാദിത്വമുള്ളതുകൊണ്ടാണത്.' എന്നായിരുന്നു ഗുവാഹത്തിയില്‍ വെച്ച് മാധ്യമങ്ങളോട് കോലിയുടെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമം: അന്താരാഷ്ട്ര തലത്തിലും ഇന്ത്യക്ക് തിരിച്ചടി
Also Read

പൗരത്വ ഭേദഗതി നിയമം: അന്താരാഷ്ട്ര തലത്തിലും ഇന്ത്യക്ക് തിരിച്ചടി

അതേസമയം മത്സരത്തിനായി ഗുവാഹത്തിയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സൗകര്യങ്ങളില്‍ കോലി സംതൃപ്തി അറിയിച്ചു. 'നഗരം പൂര്‍ണ്ണമായും സുരക്ഷിതവും ശാന്തവുമാണ്. റോഡിലെങ്ങും എന്തെങ്കിലും കുഴപ്പങ്ങളുള്ളതായി ഞങ്ങള്‍ക്ക് കാണാനായില്ല' എന്നും ബര്‍സപാര സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 മത്സരത്തിന് മുമ്പ് കോലി പറഞ്ഞു.

ഐ.പി.എല്ലിന് മുന്നോടിയായുള്ള പരീക്ഷണമായാണ് അസം ക്രിക്കറ്റ് അസോസിയേഷന്‍ ഈ മത്സരത്തെ കാണുന്നത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുവാഹത്തിയിലെ ബര്‍സബാര സ്‌റ്റേഡിയം ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അസമില്‍ കലാപ ഭീഷണി നിലനില്‍ക്കുന്നത് ബി.സി.സി.ഐയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇന്ത്യക്കിത് 20-20 വര്‍ഷം, ആദ്യ കളി ഇന്ന് ശ്രീലങ്കക്കെതിരെ
Also Read

ഇന്ത്യക്കിത് 20-20 വര്‍ഷം, ആദ്യ കളി ഇന്ന് ശ്രീലങ്കക്കെതിരെ

കനത്ത സുരക്ഷയാണ് ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് പേഴ്‌സ്, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ മാത്രമെ അനുവദിക്കൂ. പോസ്റ്ററോ ബാനറുകളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത അറിയിച്ചു. റാപിഡ് ആക്ഷന്‍ ഫോഴ്‌സിനേയും മത്സരത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനായി വിന്യസിച്ചിട്ടുണ്ട്.