LiveTV

Live

Cricket

കൊഹ്‍ലിക്ക് പരിക്ക്, കളിക്കാനാകുമോ ?

ഇന്ത്യയുടെ നെറ്റ് സെഷനിൽ കൊഹ്‌ലിയുടെ ഇടതുകൈയുടെ ചെറുവിരലിന് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

കൊഹ്‍ലിക്ക് പരിക്ക്, കളിക്കാനാകുമോ ?

ഗുവാഹത്തിയിൽ ശ്രീലങ്കയ്‌ക്കെതിരായ ടീം ഇന്ത്യയുടെ ട്വന്റി 20 പരമ്പരക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നായകന്‍ വിരാട് കൊഹ്‍ലിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ശനിയാഴ്ച നടന്ന പരിശീലനത്തിനിടെ പരിക്കേറ്റതായാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഈ മാസം പകുതിയോടെ ആസ്‌ട്രേലിയയുമായി കൊമ്പുകോർക്കാനിരിക്കെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയാണ് ലങ്കയോട് നീലക്കുപ്പായക്കാര്‍ കളിക്കുക.

ഇന്ത്യയുടെ നെറ്റ് സെഷനിൽ കൊഹ്‌ലിയുടെ ഇടതുകൈയുടെ ചെറുവിരലിന് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ടീം ഫിസിയോ നിതിൻ പട്ടേൽ സ്ഥലത്തെത്തി ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. കായികരംഗത്ത് ഒരാൾക്ക് പരിക്കേൽക്കുന്നതും മറ്റൊരാൾ പകരക്കാരനാകുന്നതും സാധാരണമാണെന്ന് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ കൊഹ്‌ലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലങ്കക്കെതിരായ പരമ്പരയില്‍ ഓപ്പണർ രോഹിത് ശർമക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതോടെ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് കരകയറിയ ശിഖർ ധവാന്‍ ടീമിലേക്ക് മടങ്ങിയെത്തി. ഇതേസമയം, ജനുവരി 14 മുതൽ ആരംഭിക്കാനിരിക്കുന്ന ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത്തുണ്ടാകും.

ഇന്ത്യന്‍ ടീം: വിരാട് കൊഹ്‌ലി, റിഷഭ് പന്ത്, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, നവദീപ് സൈനി, ജസ്പ്രീത് ബുംറ, മനീഷ് പാണ്ഡെ, യുസ്‍വേന്ദ്ര ചഹല്‍, സഞ്ജു സാംസണ്‍, എസ് താക്കൂര്‍.