LiveTV

Live

Cricket

‘ഇവന്റെ കളി കണ്ട് 2020 തുടങ്ങൂ’ കുഞ്ഞു മഡ്ഡയുടെ ക്രിക്കറ്റ് വീഡിയോ പങ്കുവെച്ച് സച്ചിന്‍

ഇരുകാലുകളും തളര്‍ന്നെങ്കിലും മുട്ടിലിഴഞ്ഞ് ക്രിക്കറ്റ് കളിക്കുന്ന മഡ്ഡ രാം എന്ന കുട്ടിയുടെ വീഡിയോയാണ് സച്ചിന്‍ പങ്കുവെച്ചിരിക്കുന്നത്...

‘ഇവന്റെ കളി കണ്ട് 2020 തുടങ്ങൂ’ കുഞ്ഞു മഡ്ഡയുടെ ക്രിക്കറ്റ് വീഡിയോ പങ്കുവെച്ച് സച്ചിന്‍

പുതുവര്‍ഷം മഡ്ഡ രാം എന്ന കുട്ടിയുടെ ക്രിക്കറ്റ് കളി കണ്ട് തുടങ്ങാമെന്നാണ് സച്ചിന്‍ പറഞ്ഞത്. കാലുകള്‍ തളര്‍ന്നിട്ടും മനസ് തളരാതെ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന മഡ്ഡ രാമിന്റെ വീഡിയോ നിങ്ങള്‍ക്കും പ്രചോദനമാകുമെന്ന് പറഞ്ഞാണ് ക്രിക്കറ്റ് ഇതിഹാസം ട്വീറ്റു ചെയ്തിരിക്കുന്നത്.

ബാറ്റിങിലെ പിഴവ് കണ്ടെത്തിയ ആരാധകനെ കണ്ടെത്തണമെന്ന് സച്ചിന്‍, കയ്യോടെ പിടികൂടി സോഷ്യല്‍മീഡിയ
Also Read

ബാറ്റിങിലെ പിഴവ് കണ്ടെത്തിയ ആരാധകനെ കണ്ടെത്തണമെന്ന് സച്ചിന്‍, കയ്യോടെ പിടികൂടി സോഷ്യല്‍മീഡിയ

മഡ്ഡരാം ബാറ്റുകൊണ്ട് പന്തടിച്ചകറ്റുന്നതും ക്രീസിലൂടെ ഇഴഞ്ഞ് റണ്‍ പൂര്‍ത്തിയാക്കുന്നതുമാണ് വീഡിയോയിലുള്ളത്. റണ്‍ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പിച്ചിന്റെ നടുവിലേക്ക് ഇഴഞ്ഞുപോയി സഹതാരത്തെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട് കുഞ്ഞു മഡ്ഡ. കാലുകള്‍ തളര്‍ന്നുപോയിട്ടും തോല്‍ക്കാന്‍ കൂട്ടാക്കാത്ത ആ കുട്ടിയുടെ മനോവീര്യമാണ് പുതുവര്‍ഷത്തില്‍ നമുക്കെല്ലാം പ്രചോദനമാകേണ്ടതെന്ന് പറഞ്ഞാണ് സച്ചിന്റെ ആശംസ.

46കാരനായ സച്ചിന്‍ 1989ല്‍ തന്റെ 16ആം വയസിലാണ് ഇന്ത്യക്കുവേണ്ടി ആദ്യമായി കളിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെ 34357 റണ്‍ സച്ചിന്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള സംഗക്കാരയേക്കാള്‍ 6000 റണ്‍സ് കൂടുതല്‍ നേടിയിട്ടുള്ള സച്ചിന്‍ 100 സെഞ്ചുറികളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കുറിച്ചിട്ടുണ്ട്.