LiveTV

Live

Cricket

പുതുവര്‍ഷത്തില്‍ പ്രണയം പരസ്യമാക്കി ഹാര്‍ദിക്

ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ചിത്രത്തിലാണ് സെര്‍ബിയക്കാരിയായ ബോളിവുഡ് നടി നടാഷ സ്റ്റാന്‍കോവിക്കുമായുള്ള ബന്ധം ഹാര്‍ദിക് പരസ്യമാക്കിയിരിക്കുന്നത്...

പുതുവര്‍ഷത്തില്‍ പ്രണയം പരസ്യമാക്കി ഹാര്‍ദിക്

ക്രിക്കറ്റ് താരം പുതുവര്‍ഷത്തില്‍ തന്നെ വെടിക്കെട്ട് പ്രഖ്യാപനം നടത്തിയാണ് ഹാര്‍ദിക് പാണ്ഡ്യ ആരാധകരുടെ മനംകവരുന്നത്. ബോളിവുഡ് താരം നടാഷ സ്റ്റാന്‍കോവിക്കുമൊത്തുള്ള പടം പങ്കുവെച്ചാണ് ഹാര്‍ദിക് ഇരുവര്‍ക്കുമിടയിലെ ബന്ധം പരസ്യമാക്കിയിരിക്കുന്നത്.

'ഈ വെടിക്കെട്ടോടെയാണ് വര്‍ഷം തുടങ്ങുന്നത്' എന്ന അടിക്കുറിപ്പോടെയാണ് ഹാര്‍ദിക് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഹാര്‍ദിക് ആരാധകര്‍ ഇരുകയ്യും നീട്ടി ഈ പ്രഖ്യാപനത്തെ സ്വീകരിക്കുകയും യുവ ഓള്‍റൗണ്ടറെ ആശംസകള്‍ കൊണ്ട് മൂടുകയും ചെയ്തു.

View this post on Instagram

Starting the year with my firework ❣️

A post shared by Hardik Pandya (@hardikpandya93) on

ഇന്ത്യന്‍ടീമിലെ സഹതാരങ്ങളായ കെ.എല്‍. രാഹുലും യുസ്‌വേന്ദ്ര ചഹാലും അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. മണിക്കൂറുകള്‍ക്കകം 11 ലക്ഷത്തിലേറെ പേരാണ് ഈ പാണ്ഡ്യയുടെ ചിത്രത്തെ ഇന്‍സ്റ്റയില്‍ ലൈക്കടിച്ചിരിക്കുന്നത്.

ഞാന്‍ കപില്‍ ദേവല്ല, ആവാന്‍ ശ്രമിക്കുന്നുമില്ല- ഹാര്‍ദിക് പാണ്ഡ്യ
Also Read

ഞാന്‍ കപില്‍ ദേവല്ല, ആവാന്‍ ശ്രമിക്കുന്നുമില്ല- ഹാര്‍ദിക് പാണ്ഡ്യ

പുറത്ത് പരിക്കേറ്റതിനെ തുടര്‍ന്ന് 26കാരനായ ഹാര്‍ദിക് പാണ്ഡ്യക്ക് ബംഗ്ലാദേശിനും വിന്‍ഡീസിനുമെതിരായ പരമ്പരകള്‍ നഷ്ടമായിരുന്നു. ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന ഹാര്‍ദിക് ഇന്ത്യ എക്കുവേണ്ടി ന്യൂസിലന്റില്‍ കൡക്കാനിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടി20 മത്സരമായിരുന്നു ഹാര്‍ദിക് ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ചത്.

സെര്‍ബിയക്കാരിയാണെങ്കിലും മുംബൈയിലാണ് നടാഷ സ്റ്റാന്‍കോവിക്ക് താമസിക്കുന്നത്. സത്യഗ്രഹ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നടാഷ ബിഗ് ബോസിലൂടെയാണ് പേരെടുക്കുന്നത്.