LiveTV

Live

Cricket

ഗാംഗുലിയുടെ സൂപ്പര്‍ സീരീസിന് കയ്യടിച്ച് ക്രിക്കറ്റ് ആസ്‌ട്രേലിയ

ക്രിക്കറ്റ് ആസ്‌ട്രേലിയ സി.ഇ.ഒ കെവിന്‍ റോബര്‍ട്‌സ് ആണ് ഗാംഗുലിയുടേത് നൂതന ആശയയമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്

ഗാംഗുലിയുടെ സൂപ്പര്‍ സീരീസിന് കയ്യടിച്ച് ക്രിക്കറ്റ് ആസ്‌ട്രേലിയ

ബി.സി.സി.ഐ പ്രസിഡന്റായി സ്ഥാനമേറ്റ് ആഴ്ച്ചകള്‍ കഴിഞ്ഞേയുള്ളൂവെങ്കിലും വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍ ഗാംഗുലിയുടെ തീരുമാനങ്ങള്‍ക്ക് കയ്യടിച്ചു തുടങ്ങിയിരിക്കുന്നു. ബി.സി.സി.ഐ തലപ്പത്തെത്തി ആദ്യ മാസം പൂര്‍ത്തിയാകുന്ന ദിനം നടന്ന ഇന്ത്യയുടെ ആദ്യ പകല്‍ രാത്രി ടെസ്റ്റിന് പിന്നാലെ വാര്‍ഷിക ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റ് നടത്താനുള്ള ഗാംഗുലിയുടെ ക്ഷണമാണ് ആസ്‌ട്രേലിയയേയും ഇംഗ്ലണ്ടിലേയും ക്രിക്കറ്റ് ബോര്‍ഡുകളെ ആവേശത്തിലാക്കിയിരിക്കുന്നത്.

ഇന്ത്യ, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ എന്നിവക്ക് പുറമേ നാലാമതൊരു ടീമിനെ കൂടി ഉള്‍പ്പെടുത്തി വാര്‍ഷിക ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റ് നടത്താമെന്നായിരുന്നു ഗാംഗുലി മുന്നോട്ടുവെച്ച നിര്‍ദേശം. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇതിന് ആദ്യം പച്ചക്കൊടി വീശിയത്. പിന്നാലെ ഇപ്പോള്‍ ക്രിക്കറ്റ് ആസ്‌ട്രേലിയയും ഗാംഗുലിയുടെ നീക്കത്തിന് പിന്തുണ അറിയിച്ചിരിക്കുന്നു.

‘ഗാംഗുലി 40 മിനിറ്റ് കൊണ്ട് എന്റെ ഹൃദയം കീഴടക്കി’ വെളിപ്പെടുത്തി മുന്‍ പാകിസ്താന്‍ സ്പിന്നര്‍
Also Read

‘ഗാംഗുലി 40 മിനിറ്റ് കൊണ്ട് എന്റെ ഹൃദയം കീഴടക്കി’ വെളിപ്പെടുത്തി മുന്‍ പാകിസ്താന്‍ സ്പിന്നര്‍

ക്രിക്കറ്റ് ആസ്‌ട്രേലിയ സി.ഇ.ഒ കെവിന്‍ റോബര്‍ട്‌സ് ആണ് ഗാംഗുലിയുടേത് നൂതന ആശയയമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 'ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായതിന് ശേഷം വന്ന മാറ്റങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ആദ്യ മാസം തന്നെ ഇന്ത്യ ആദ്യ പകല്‍ രാത്രി ടെസ്റ്റ് കളിച്ചു. ഇപ്പോഴിതാ നാല് രാഷ്ട്രങ്ങളുടെ സൂപ്പര്‍ സീരീസ് എന്ന ആശയവും മുന്നോട്ടുവെച്ചിരിക്കുന്നു' കെവിന്‍ റോബര്‍ട്‌സ് പറയുന്നു.

കോഹ്‌ലിയും കൂട്ടരും പന്തിനെ ‘ഓമനിച്ചു’ നടക്കുന്നതിനെ കണക്കിന് വിമര്‍ശിച്ച് ദാദ
Also Read

കോഹ്‌ലിയും കൂട്ടരും പന്തിനെ ‘ഓമനിച്ചു’ നടക്കുന്നതിനെ കണക്കിന് വിമര്‍ശിച്ച് ദാദ

അതേസമയം ഗാംഗുലിയുടെ സൂപ്പര്‍ സീരീസിനോട് എതിര്‍പ്പ് ക്രിക്കറ്റ് ലോകത്തു നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്. മുന്‍ പാക് ക്യാപ്റ്റന്‍ റഷീദ് ലത്തീഫാണ് പ്രധാനമായും ഗാംഗുലിയുടെ നിര്‍ദേശത്തെ വിമര്‍ശിച്ചത്. മറ്റു രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇതെന്നായിരുന്നു റഷീദ് ലത്തീഫിന്റെ ആരോപണം.