LiveTV

Live

Cricket

കീപ്പിംങ് പോര, പന്തിന് പ്രത്യേക പരിശീലനം

അവസാനം നടന്ന വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും പന്ത് വിക്കറ്റ് കീപ്പിംങിന്റെ പേരില്‍ പഴി കേട്ടിരുന്നു...

കീപ്പിംങ് പോര, പന്തിന് പ്രത്യേക പരിശീലനം

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിംങ് മെച്ചപ്പെടുത്താന്‍ പ്രത്യേകം പരിശീലകനെ നിയമിക്കും. ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദാണ് പന്തിനായി പ്രത്യേകം പരിശീലകനെ നിയമിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെക്ക് കീഴില്‍ പന്ത് നേരത്തെ പരിശീലിച്ചിരുന്നു.

പരിമിത ഓവര്‍ മത്സരങ്ങളില്‍ ധോണിയുടെ പകരക്കാരനായാണ് 22കാരന്‍ പന്തിനെ സെലക്ടര്‍മാരും കോലിയും രോഹിത്തും അടക്കമുള്ള സീനിയര്‍ താരങ്ങളും കരുതുന്നത്. പന്തിനുമേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്തരുതെന്ന് വിരാട് കോലി തന്നെ പലതവണ പറഞ്ഞിരുന്നു. മോശം പ്രകടനം പന്ത് നടത്തുമ്പോള്‍ കാണികള്‍ ധോണി... ധോണി എന്ന് ആര്‍പ്പുവിളിക്കുന്നത് ശരിയല്ലെന്നും നേരത്തെ കോലി വ്യക്തമാക്കിയിരുന്നു.

പന്ത് ധോണിയല്ല; ഡൊണാള്‍ഡ് ‘ഡക്ക്’ ആകും; പന്തിനെ വളഞ്ഞിട്ടാക്രമിച്ച് സോഷ്യല്‍മീഡിയ
Also Read

പന്ത് ധോണിയല്ല; ഡൊണാള്‍ഡ് ‘ഡക്ക്’ ആകും; പന്തിനെ വളഞ്ഞിട്ടാക്രമിച്ച് സോഷ്യല്‍മീഡിയ

അവസാനം നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും പന്തിന്റെ കീപ്പിംങിലെ പിഴവുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ഥിരതയില്ലാത്ത പന്തിന്റെ പ്രകടനങ്ങളും വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ 22 വയസ് മാത്രം പ്രായമുള്ള പന്തിന് മേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്തുന്നതിനെതിരെ ബ്രയാന്‍ ലാറ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

കോഹ്‌ലിയും കൂട്ടരും പന്തിനെ ‘ഓമനിച്ചു’ നടക്കുന്നതിനെ കണക്കിന് വിമര്‍ശിച്ച് ദാദ
Also Read

കോഹ്‌ലിയും കൂട്ടരും പന്തിനെ ‘ഓമനിച്ചു’ നടക്കുന്നതിനെ കണക്കിന് വിമര്‍ശിച്ച് ദാദ

പന്തിനെ ഒന്നാന്തരം കളിക്കാരനെന്നാണ് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. എന്നാല്‍ പന്തിനെ സാഹയോടും ധോണിയോടും താരതമ്യം ചെയ്യുന്നത് അനീതിയാണ്. ധോണി ഇപ്പോഴുള്ള നിലയിലെത്തണമെങ്കില്‍ പന്തിന് കുറഞ്ഞത് 15 വര്‍ഷത്തെ സമയം വേണം. എന്നാല്‍ പന്തിനെ താലോലിച്ച് നടക്കുന്നതിനെതിരെയും ഗാംഗുലി നിലപാടെടുത്തു. കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഇത്തരം സമ്മര്‍ദങ്ങളിലൂടെ കടന്നുപോയി സ്വയം പരുവപ്പെടാന്‍ അനുവദിക്കുകയാകും ചെയ്യുക എന്നായിരുന്നു ഗാംഗുലി പറഞ്ഞത്.