LiveTV

Live

Cricket

അമ്പയര്‍ ഔട്ട് വിളിച്ചിട്ടും മടങ്ങാതെ പത്താന്‍, രഞ്ജി മത്സരത്തിനിടെ നാടകീയരംഗങ്ങള്‍

ഒടുവില്‍ ഇടഞ്ഞു നിന്ന യൂസഫ് പത്താനെ മെരുക്കാന്‍ മുംബൈ ക്യാപ്റ്റന്‍ രഹാനെ തന്നെ എത്തി...

അമ്പയര്‍ ഔട്ട് വിളിച്ചിട്ടും മടങ്ങാതെ പത്താന്‍, രഞ്ജി മത്സരത്തിനിടെ നാടകീയരംഗങ്ങള്‍

രഞ്ജി ട്രോഫി 2019-20 സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ബറോഡയെ 309റണ്‍സിനാണ് തോല്‍പിച്ചത്. വഡോദരയില്‍ നടന്ന മത്സരം ബറോഡ ഓള്‍ റൗണ്ടര്‍ യുസഫ് പത്താന്റെ കളിക്കളത്തിലെ പെരുമാറ്റം കൊണ്ട് കൂടിയാണ് ശ്രദ്ധിക്കപ്പെട്ടത്. അമ്പയര്‍ ഔട്ട് വിളിച്ചിട്ടും പത്താന്‍ പിച്ചില്‍ നിന്നും പോകാന്‍ തയ്യാറാകാതിരുന്നതാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്.

രഞ്ജി ട്രോഫി: ജയിക്കാവുന്ന കളിയില്‍ സമനില വഴങ്ങി കേരളം
Also Read

രഞ്ജി ട്രോഫി: ജയിക്കാവുന്ന കളിയില്‍ സമനില വഴങ്ങി കേരളം

ബറോഡയുടെ രണ്ടാം ഇന്നിംങ്‌സിലെ 48ആം ഓവറിനിടെയായിരുന്നു സംഭവം. യൂസഫ് പത്താന്റെ നെഞ്ചില്‍ തട്ടി ഉയര്‍ന്ന പന്ത് ഷോട്ട് ലെഗില്‍ ക്യാച്ചെടുത്തു. ഉടന്‍ അമ്പയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ അമ്പയറുടെ തെറ്റായ തീരുമാനം അംഗീകരിക്കാന്‍ യൂസഫ് പത്താന്‍ തയ്യാറായില്ല. പിച്ച് വിട്ടുപോകാന്‍ ബറോഡ താരം തയ്യാറാകാതിരുന്നതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

യൂസഫ് പത്താനോട് കാര്യങ്ങള്‍ വിശദീകരിക്കുന്ന രഹാനെ
യൂസഫ് പത്താനോട് കാര്യങ്ങള്‍ വിശദീകരിക്കുന്ന രഹാനെ

അമ്പയറുടെ തീരുമാനം തെറ്റെന്ന് ആവര്‍ത്തിച്ച് തലകുലുക്കി യൂസഫ് പത്താന്‍ പറയുന്നുമുണ്ടായിരുന്നു. ഒടുവില്‍ ഇടഞ്ഞു നിന്ന യൂസഫ് പത്താനെ മെരുക്കാന്‍ മുംബൈ ക്യാപ്റ്റന്‍ രഹാനെ തന്നെ എത്തി. രഹാനെയുടെ വിശദീകരണത്തിനൊടുവിലാണ് 37കാരനായ യൂസഫ് പത്താന്‍ ദേഷ്യത്തോടെയെങ്കിലും പവലിയനിലേക്ക് പോകാന്‍ തയ്യാറായത്.

ആദ്യ ഇന്നിംങ്‌സില്‍ 431 റണ്‍സടിച്ച മുംബൈക്ക് ബറോഡയുടെ മറുപടി 307 റണ്‍സില്‍ ഒതുങ്ങി. രണ്ടാം ഇന്നിംങ്‌സിലും ബാറ്റ്‌സ്മാന്മാര്‍ തകര്‍ത്തടിച്ചതോടെ മുംബൈ 4ന് 409 എന്ന നിലയില്‍ ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്തു. ബറോഡ രണ്ടാം ഇന്നിംങ്‌സില്‍ 224 റണ്‍സിന് ഓള്‍ ഔട്ടായതോടെ മുംബൈ 309 റണ്ണിന്റെ കൂറ്റന്‍ ജയം ആഘോഷിക്കുകയായിരുന്നു.