LiveTV

Live

Cricket

പന്ത് ധോണിയല്ല; ഡൊണാള്‍ഡ് ‘ഡക്ക്’ ആകും; പന്തിനെ വളഞ്ഞിട്ടാക്രമിച്ച് സോഷ്യല്‍മീഡിയ

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ പൂജ്യനായി പന്ത് മടങ്ങിയതോടെയാണ് സോഷ്യല്‍മീഡിയ ക്രൂരമായ ട്രോളുമായി ഇറങ്ങിയിരിക്കുന്നത്. 

പന്ത് ധോണിയല്ല; ഡൊണാള്‍ഡ് ‘ഡക്ക്’ ആകും; പന്തിനെ വളഞ്ഞിട്ടാക്രമിച്ച് സോഷ്യല്‍മീഡിയ

റിഷഭ് പന്ത് ഒരിക്കലും ധോണിക്ക് പകരക്കാരനാകില്ലെന്ന് അടുത്ത കാലത്ത് പറഞ്ഞത് ഇതിഹാസതാരം ബ്രയാന്‍ ലാറയാണ്. ഇത് കുറച്ച് മാറ്റിപ്പറയുകയാണ് സോഷ്യല്‍മീഡിയയും. ധോണിയെ പോലെയാകാന്‍ ഓടുന്ന പന്ത്, ഡൊണാള്‍ഡ് ‘ഡക്ക്’ ആകുമെന്നാണ് സോഷ്യല്‍മീഡിയയുടെ പരിഹാസം.

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ പൂജ്യനായി പന്ത് മടങ്ങിയതോടെയാണ് സോഷ്യല്‍മീഡിയയില്‍ ക്രൂരമായ ട്രോളുകള്‍ ഇറങ്ങിയിരിക്കുന്നത്. ഓരോ തവണ വിക്കറ്റിന് പിന്നിലും മുന്നിലും പരാജയപ്പെട്ടിട്ടും അവസരങ്ങള്‍ വാരിക്കോരി ലഭിച്ചിട്ടും പന്ത് മികവിലേക്ക് ഉയരാത്തത് മാത്രമല്ല, ഈ ഉത്തരാഖണ്ഡുകാരന്‍ കാരണം കഴിവും പ്രതിഭയുമുള്ള മലയാളി താരം സഞ്ജു സാംസണിനെ കളത്തിന് പുറത്തിരിത്തുന്നതും ഈ ട്രോളുകള്‍ക്ക് കാരണമാണ്. ബംഗ്ലാദേശിനുള്ള പരമ്പരയിലേക്കും പിന്നീട് വിന്‍ഡീസിനെതിരായ പരമ്പരയിലും ഇന്ത്യന്‍ ടീമില്‍ ഇടംലഭിച്ചെങ്കിലും സഞ്ജുവിനെ ഒരു കളിയില്‍ പോലും കൊഹ്‍ലി കളത്തിലിറക്കിയില്ല. പകരം പന്ത് നന്നാകുമെന്ന് ഉറച്ചുവിശ്വസിച്ചു.

പന്തിന്റെ വിക്കറ്റ്

പക്ഷേ ഇന്നലെ ഇന്ത്യ സ്വര്‍ണത്തിളക്കമുള്ള വിജയം സ്വന്തമാക്കിയെങ്കിലും അതില്‍ കറുത്ത പൊട്ടായത് പന്തിന്റെ ഡക്കായിരുന്നു. എന്നാല്‍ കൊഹ്‍ലിക്ക് പന്തിന്റെ മേലുള്ള വിശ്വാസം കുറച്ചുപോലും നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഏകദിന പരമ്പരക്കുള്ള ടീം തെരഞ്ഞെടുപ്പ്. സഞ്ജുവിന് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും മായങ്ക് അഗര്‍വാളിനാണ് നറുക്ക് വീണത്. വിക്കറ്റിന് പിന്നില്‍ പന്ത് തന്നെയെന്ന് കൊഹ്‍ലി പ്രഖ്യാപിച്ചതോടെ സഞ്ജുവിനെ മനപൂര്‍വം വിളിച്ചുവരുത്തി അപമാനിച്ചുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ പോലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.