LiveTV

Live

Cricket

രഞ്ജി: ഡല്‍ഹിക്കെതിരെ കേരളം ഇന്നിംങ്‌സ് ജയത്തിലേക്ക്

കേരളം ഡല്‍ഹിയെ ആദ്യ ഇന്നിംങ്‌സില്‍ 142 റണ്‍സിന് പുറത്താക്കി. ആറ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ്...

രഞ്ജി: ഡല്‍ഹിക്കെതിരെ കേരളം ഇന്നിംങ്‌സ് ജയത്തിലേക്ക്

രഞ്ജി ട്രോഫിയില്‍ ശക്തരായ ഡല്‍ഹിക്കെതിരെ കേരളം ഇന്നിംങ്‌സ് ജയത്തിലേക്ക്. ആദ്യം ബാറ്റു ചെയ്ത് 9ന് 525 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ കേരളം ഡല്‍ഹിയെ ആദ്യ ഇന്നിംങ്‌സില്‍ 142 റണ്‍സിന് പുറത്താക്കി. ആറ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് താരമായത്. ഫോളോ ഓണ്‍ ചെയ്ത ഡല്‍ഹി 1ന് 142 എന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്നിംങ്‌സ് തോല്‍വി ഒഴിവാക്കാന്‍ അവര്‍ക്ക് 241 റണ്‍സ് കൂടി വേണം.

ജലജ് സക്‌സേനയുടെ ആറ് വിക്കറ്റ് പ്രകടനമാണ് മൂന്നാം ദിനം ഡല്‍ഹിയെ വെള്ളം കുടിപ്പിച്ചത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹി ബാറ്റ്‌സ്മാന്മാര്‍ സക്‌സേനക്ക് മുന്നില്‍ പതറിയതോടെ 142ന് ഓള്‍ ഔട്ടായി. 24 ഓവര്‍ എറിഞ്ഞ ജലജ് സക്‌സേന 63 റണ്‍ വിട്ടുകൊടുത്താണ് ആറ് ഡല്‍ഹി വിക്കറ്റുകള്‍ പിഴുതത്.

രഞ്ജിയില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി വസിം ജാഫര്‍
Also Read

രഞ്ജിയില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി വസിം ജാഫര്‍

ഫോളോ ഓണ്‍ ചെയ്ത ഡല്‍ഹിയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് അനൂജ് റാവത്തിന്റെ ഇന്നിംങ്‌സാണ്. 103 പന്തില്‍ 87 റണ്‍ നേടി ഡല്‍ഹിയുടെ നഷ്ടമായ ആത്മവിശ്വാസം കുറച്ചെങ്കിലും വീണ്ടെടുക്കാന്‍ അനൂജിനായി. പത്ത് ഫോറും മൂന്ന് സിക്‌സറുകളും അടങ്ങുന്നതാണ് അനൂജിന്റെ ഇന്നിംങ്‌സ്. എന്നാല്‍ സെഞ്ചുറിക്ക് മുമ്പേ അനൂജിനെ പുറത്താക്കി സച്ചിന്‍ ബേബി കേരളത്തിന് ബ്രേക്ക് നല്‍കി. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ചന്ദേല(51)യും ക്യാപ്റ്റന്‍ ധ്രുവ് ഷോരെ(2)യുമാണ് ക്രീസില്‍.

നേരത്തെ സച്ചിന്‍ ബേബി(155)യുടേയും ഉത്തപ്പ(102)യുടേയും സെഞ്ചുറികളും പി രാഹുലിന്റെ (97) അര്‍ധ സെഞ്ചുറിയുമാണ് കേരളത്തിന്റെ സ്‌കോര്‍ 500 കടത്തിയത്. 274 പന്തില്‍ 13 ബൗണ്ടറികളോടെയാണ് സച്ചിന്‍ സെഞ്ചുറി പ്രകടനം നടത്തിയത്. ഉത്തപ്പ 221 പന്തില്‍ ഏഴു ബൗണ്ടറികളുടെയും മൂന്നു സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 102 റണ്‍സെടുത്തത്.

സഞ്ജുവിനായി ആര്‍പ്പുവിളിച്ച കാണികളോട് ചൂടായി കോഹ്‌ലി
Also Read

സഞ്ജുവിനായി ആര്‍പ്പുവിളിച്ച കാണികളോട് ചൂടായി കോഹ്‌ലി

ആദ്യദിനം ഓപ്പണര്‍ പി രാഹുലിന് (97) വെറും മൂന്നു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായിരുന്നു. സല്‍മാന്‍ നിസാറാണ് (77) കേരളത്തിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഡല്‍ഹിക്കായി തേജസ് ബറോക്ക മൂന്നു വിക്കറ്റെടുത്തപ്പോള്‍ ശിവം ശര്‍മയും ലളിത് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.