LiveTV

Live

Cricket

ഈ കുട്ടികള്‍ക്ക് ഇത് വെറും കുട്ടിക്കളിയല്ല...

ആന്ധ്രയിൽ നിന്നുള്ള കൃഷ്ണ, മുംബൈക്കാരൻ വികാസ്, ശിവ, ചെന്നൈയിൽ നിന്ന് വന്ന കാശി... പേര് ചോദിക്കാത്ത വേറെയും നിരവധി കൊച്ചുകുട്ടികൾ... 

ഈ കുട്ടികള്‍ക്ക് ഇത് വെറും കുട്ടിക്കളിയല്ല...

കളികൾ പൊതുവെ കുട്ടികളോട് ചേർത്താണ് നാം പറയാറുള്ളത്. ട്വന്റി 20 മത്സരം നടക്കുന്ന കാര്യവട്ടം സ്പോർട്സ് ഹബ് പരിസരത്ത് രാവിലെ മുതൽ അനേകം ചെറിയ കുട്ടികളുണ്ട്. കളിക്കപ്പുറമുള്ള കാര്യങ്ങൾക്കായി.

ആന്ധ്രയിൽ നിന്നുള്ള കൃഷ്ണ, മുംബൈക്കാരൻ വികാസ്, ശിവ, ചെന്നൈയിൽ നിന്ന് വന്ന കാശി... പേര് ചോദിക്കാത്ത വേറെയും നിരവധി കൊച്ചുകുട്ടികൾ... ഇന്നലെ ഇരുടീമുകളും തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പേ ഇവർ ഇവിടെയുണ്ട്. ജഴ്സിയും തൊപ്പിയും പീപ്പിയുമൊക്കെ വിറ്റഴിക്കാൻ.

വികാസ് രണ്ട് വർഷമായി മാതാപിതാക്കൾക്കൊപ്പം സ്റ്റേഡിയങ്ങളിൽ പോകുന്നു. സ്റ്റേഡിയങ്ങളൊക്കെ കണ്ടിട്ടുണ്ട്. പുറത്ത് നിന്ന്. പക്ഷെ ടിവിയിൽ പോലും ആ കളികൾ കണ്ടിട്ടില്ല. മറ്റുള്ളവരുടെ കാര്യവും അങ്ങനെ തന്നെ. അകത്ത് കളി തുടങ്ങിക്കഴിയുമ്പോൾ വിൽക്കാതെ ബാക്കിയാവുന്നവയുമായി അടുത്ത വേദിയിലേക്ക്.