LiveTV

Live

Cricket

അപ്പഴേ പറഞ്ഞില്ലേ, വേണ്ടെന്ന്... വിന്‍ഡീസിനെ ഉപദേശിച്ച് ബച്ചന്‍

അമര്‍ അക്ബര്‍ ആന്റണിയിലെ സൂപ്പര്‍ ഹിറ്റ് ഡയലോഗ് ഉപയോഗിച്ചാണ് ബച്ചന്റെ ഉപദേശം...

അപ്പഴേ പറഞ്ഞില്ലേ, വേണ്ടെന്ന്... വിന്‍ഡീസിനെ ഉപദേശിച്ച് ബച്ചന്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഗംഭീര ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയിരിക്കുന്നത്. വിരാട് കോഹ്‌ലിയുടെ 94റണ്‍സിന്റെ അപരാജിത ഇന്നിംങ്‌സാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. വിരാടിന്റെ ബാറ്റിംങിനെ അഭിനന്ദിച്ച് എത്തിയവരില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനുമുണ്ട്.

ഇന്ത്യന്‍ സിനിമയിലെ 'ക്ഷുഭിത യൗവനം' ഇന്ത്യന്‍ ക്രിക്കറ്റിലെ 'ക്ഷുഭിത യൗവന'ത്തെ കുറിക്കു കൊള്ളുന്ന സിനിമാ ഡയലോഗിലൂടെയാണ് അഭിനന്ദിച്ചത്. അമിതാഭ് ബച്ചന്റെ ഹിറ്റ് സിനിമകളിലൊന്നായ അമര്‍, അക്ബര്‍, ആന്റണിയിലെ ഡയലോഗാണ് ബച്ചന്‍ കുറിച്ചത്.

'എത്രതവണ ഞാന്‍ പറഞ്ഞു, കോഹ്‌ലിയെ കളിയാക്കല്ലേ, കളിയാക്കല്ലേ... എന്ന്. നിങ്ങള്‍ കേട്ടില്ല. ഇപ്പൊ എന്തായി, അര്‍ഹിച്ച മറുപടി കോഹ്‌ലി തന്നെ നിങ്ങള്‍ക്ക് നല്‍കിയില്ലേ. കോഹ്‌ലിയെകൊണ്ടുള്ള പൊല്ലാപ്പ് എത്രയെന്ന് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട്...' അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

ബച്ചന്റെ അഭിനന്ദനത്തിന് വൈകാതെ കോഹ്‌ലിയുടെ മറുപടിയുമെത്തി. ചിരിയോടെ നന്ദി പറഞ്ഞ കോഹ്‌ലി അങ്ങ് എപ്പോഴും പ്രചോദനമാണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

അതിസമ്മര്‍ദം കളിക്കാരുടെ മാനസികനിലയെ ബാധിക്കുന്നു; മാക്‌സ്‌വെല്‍ പറഞ്ഞതും കോഹ്‌ലി പേടിച്ചതും
Also Read

അതിസമ്മര്‍ദം കളിക്കാരുടെ മാനസികനിലയെ ബാധിക്കുന്നു; മാക്‌സ്‌വെല്‍ പറഞ്ഞതും കോഹ്‌ലി പേടിച്ചതും