LiveTV

Live

Cricket

കോഹ്‌ലിയും കൂട്ടരും പന്തിനെ ‘ഓമനിച്ചു’ നടക്കുന്നതിനെ കണക്കിന് വിമര്‍ശിച്ച് ദാദ

‘‘ധോണിയെ പോലൊരു കളിക്കാരനെ എല്ലാകാലത്തും കിട്ടില്ലെന്ന് ഓര്‍ത്താല്‍ നന്ന്. ധോണി ഇന്നുള്ളതിന്റെ ഏഴയലത്തെത്തണമെങ്കില്‍ പന്തിന് കുറഞ്ഞത് 15 വര്‍ഷമെങ്കിലും വേണ്ടിവരും’’

കോഹ്‌ലിയും കൂട്ടരും പന്തിനെ ‘ഓമനിച്ചു’ നടക്കുന്നതിനെ കണക്കിന് വിമര്‍ശിച്ച് ദാദ

പന്ത് പരാജയപ്പെടുമ്പോള്‍ ധോണി, ധോണി... എന്ന് കാണികള്‍ വിളിക്കുന്നത് മര്യാദകേടാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. പന്തിനെ സംരക്ഷിക്കാന്‍ ഞങ്ങളെ പോലുള്ള സീനിയര്‍ താരങ്ങളുണ്ടെന്നും വിരാട് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍, പന്തിന്റെ കാര്യത്തില്‍ തന്റെ നിലപാട് വ്യത്യസ്ഥമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

ഞാനാണ് കോഹ്‌ലിയുടെ സ്ഥാനത്തെങ്കില്‍ ഇങ്ങനെ ചെയ്യില്ല. പന്തിനെ അവന്റെ വഴിക്ക് വിടണം. ധോണി, ധോണി.. വിളികള്‍ കേട്ട് അതിനെ മറികടന്നുവേണം അവന്‍ വിജയിക്കാന്‍.
ഗാംഗുലി

സ്വന്തം അഭിപ്രായം ആര്‍ക്കു മുന്നിലും വെട്ടി തുറന്നു പറയുന്ന ഗാംഗുലിയുടെ സ്വഭാവം കുറച്ചൊന്നുമല്ല ശത്രുക്കളെ സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ അതിനേക്കാളേറെ ഗാംഗുലിക്ക് ആരാധകരെ സൃഷ്ടിച്ചിട്ടുള്ളതും ഈ നിലപാടിലെ വ്യക്തതയാണ്. ഋഷഭ് പന്തിനെ 'ഓമനിച്ച്' കൊണ്ടു നടക്കുന്നതിനെ പരസ്യമായി എതിര്‍ക്കാന്‍ ഗാംഗുലിയെ പ്രാപ്തനാക്കുന്നതും.

കോഹ്‌ലിയും കൂട്ടരും പന്തിനെ ‘ഓമനിച്ചു’ നടക്കുന്നതിനെ കണക്കിന് വിമര്‍ശിച്ച് ദാദ

'ഞാനാണ് കോഹ്‌ലിയുടെ സ്ഥാനത്തെങ്കില്‍ ഇങ്ങനെ ചെയ്യില്ല. പന്തിനെ അവന്റെ വഴിക്ക് വിടാനാണ് ശ്രമിക്കുക. ധോണി, ധോണി.. വിളികള്‍ കേട്ട് അതിനെ മറികടന്നുവേണം അവന്‍ വിജയിക്കാന്‍. ധോണിയെപോലൊരു കളിക്കാരനെ എല്ലാക്കാലത്തും കിട്ടില്ലെന്ന് ഓര്‍ത്താല്‍ നന്ന്. തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ക്രിക്കറ്റ് താരമാണ് ധോണി' ഇന്ത്യ ടുഡേ കോണ്‍ക്ലേവ് ഈസ്റ്റ് 2019ല്‍ സംസാരിക്കവേ ഗാംഗുലി പറഞ്ഞു.

'എം.എസ് ധോണി പോലും ക്രിക്കറ്റ് കളി തുടങ്ങുമ്പോള്‍ ഇന്നു കാണുന്നയാളായിരുന്നില്ല. 15 വര്‍ഷമെടുത്താണ് ധോണി ഇന്നു കാണുന്ന നിലയിലെത്തിയത്. ധോണി ഇന്നുള്ളതിന്റെ ഏഴയലത്തെത്തണമെങ്കില്‍ പന്തിന് കുറഞ്ഞത് 15 വര്‍ഷമെങ്കിലും വേണ്ടിവരും' ദാദ പറഞ്ഞു.

പന്തിനെ പിന്തുണച്ച് കോഹ്ലി; സഞ്ജുവിന്റെ സാധ്യത മങ്ങുന്നോ?
Also Read

പന്തിനെ പിന്തുണച്ച് കോഹ്ലി; സഞ്ജുവിന്റെ സാധ്യത മങ്ങുന്നോ?

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ 36 റണ്‍സാണ് പന്ത് നേടിയത്. അതിനു മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരായ ടി 20 പരമ്പരയില്‍ രണ്ട് കളിയില്‍ നിന്നും നേടിയത് 23 റണ്‍. കളിക്കളത്തില്‍ മോശം പ്രകടനം തുടരുമ്പോഴും നിശ്ചിത ഓവറുകളിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് പന്ത് ഉറച്ചിരിപ്പാണ്. ഈ രീതിയെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്ന സീനിയേഴ്‌സിനാണ് ദാദയുടെ അഭിപ്രായ പ്രകടനം കുറിക്കു കൊള്ളുക.

നേരത്തെ രോഹിത് ശര്‍മ്മയും പന്തിന്റെ ഫോം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അവനെ വെറുതേ വിടൂ എന്നായിരുന്നു പറഞ്ഞത്. ഇന്ത്യ വിന്‍ഡീസ് ടി20 പരമ്പരക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ കോഹ്‌ലി കുറച്ചുകൂടി കടന്ന് പന്തിന് സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.