LiveTV

Live

Cricket

പന്തിനെ പിന്തുണച്ച് കോഹ്ലി; സഞ്ജുവിന്റെ സാധ്യത മങ്ങുന്നോ?

അവസരം കിട്ടിയാല്‍ സ്വന്തം നാട്ടുകാരുടെ മുമ്പില്‍ മികച്ച കളി കാഴ്ചവെച്ച് സഞ്ജുവിന് ടീമില്‍ സ്ഥാനമുറപ്പിക്കാനാവുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതീക്ഷ...

പന്തിനെ പിന്തുണച്ച് കോഹ്ലി; സഞ്ജുവിന്റെ സാധ്യത മങ്ങുന്നോ?

കാര്യവട്ടം ട്വന്റി 20 ക്ക് ആരവമുയരുമ്പോള്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെയുള്ളിലെ ആകാംക്ഷ സഞ്ജു വി സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്നതാണ്. അവസരം കിട്ടിയാല്‍ സ്വന്തം നാട്ടുകാരുടെ മുമ്പില്‍ മികച്ച കളി കാഴ്ചവെച്ച് സഞ്ജുവിന് ടീമില്‍ സ്ഥാനമുറപ്പിക്കാനാവുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതീക്ഷ.

ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലാണ് സഞ്ജു. വിജയ് ഹസാരെ ടൂര്‍ണമെന്റിലെ ഇരട്ട സെഞ്ജുറി അടക്കം കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സുകള്‍. ദേശീയ ടീമിലേക്ക് വിളി വരുന്നത് അങ്ങനെയാണ്. പക്ഷെ, ബംഗ്ലാദേശിനെതിരെ പ്ലേയിങ് ഇലവനില്‍ അവസരം കിട്ടിയില്ല. വെസ്റ്റിന്‍ഡീസ് പരമ്പരക്കുള്ള ടീമില്‍ ആദ്യം ഉള്‍പ്പെടുത്തിയില്ലെങ്കിലും അവസാന നിമിഷം പരിക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായി ടീമിലെത്തി. എങ്കിലും താരസമ്പന്നമായ ടീമില്‍ സഞ്ജുവിന് ഇടം കിട്ടുമോ? ലോക്കല്‍ ബോയ് എന്ന പരിഗണന ക്യാപ്റ്റന്‍ കോലി നല്‍കുമോ?

കോഹ്ലിയും പന്തും
കോഹ്ലിയും പന്തും

വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. പ്രത്യേകിച്ചും പന്തിനെ പിന്തുണച്ച് നായകന്‍ വിരാട് കോഹ്#ലി തന്നെ രംഗത്ത് വന്ന സാഹചര്യത്തില്‍. 'പന്തിന്റെ കഴിവില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. മത്സരങ്ങള്‍ ഒറ്റക്ക് ജയിപ്പിക്കാന്‍ കഴിവുള്ളയാളാണ് പന്ത്. നന്നായി കളിച്ചില്ലെന്ന കാരണത്താല്‍ പന്തിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. അവന് അവസരങ്ങള്‍ നല്‍കുന്നതും പിന്തുണക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്വമാണ്' എന്നായിരുന്നു കോഹ്#ലിയുടെ പ്രതികരണം.

സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്മാരായ രോഹിതിനും കോലിക്കും പുറമെ ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ലോകേഷ് രാഹുല്‍ തുടങ്ങിയവരും ഫോമിലാണ്. അതിനാല്‍ സഞ്ജുവിന്റെ കളിക്കുമോയെന്നറിയാന്‍ ടീം പ്രഖ്യാപനം വരെ കാത്തിരിക്കണം.