LiveTV

Live

Cricket

ഇംഗ്ലീഷ് പേസ് വിസ്മയം ബോബ് വില്ലിസ് അന്തരിച്ചു

ആസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത് 130 റണ്‍ മാത്രം. 1ന് 48 എന്ന നിലയില്‍ ആസ്‌ട്രേലിയ ജയത്തോട് അടുക്കുമ്പോഴായിരുന്നു ബോബ് വില്ലിസിന്റെ മാസ്മരിക പ്രകടനം...

ഇംഗ്ലീഷ് പേസ് വിസ്മയം ബോബ് വില്ലിസ് അന്തരിച്ചു

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും പേസ് ബൗളറുമായ ബോബ് വില്ലിസ്(70) അന്തരിച്ചു. നീണ്ട റണ്ണപ്പുമായി എഴുപതുകള്‍ക്ക് ഒടുവിലും എണ്‍പതുകളിലും ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നമായിരുന്നു ബോബ് വില്ലിസ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം കമന്റേറ്ററായി സജീവമായിരുന്നു.

1971- 84കാലത്ത് 90 ടെസ്റ്റുകളിലും 64 ഏകദിന മത്സരങ്ങളിലും ഇംഗ്ലണ്ടിനുവേണ്ടി ബോബ് കളിച്ചു. ടെസ്റ്റില്‍ 325 വിക്കറ്റ് നേടിയിട്ടുള്ള ബോബ് ഇംഗ്ലീഷ് ടെസ്റ്റ് ബൗളര്‍മാരില്‍ നാലാം സ്ഥാനത്താണ്. 1981ലെ ആഷസില്‍ ആസ്‌ട്രേലിയക്കെതിരെയായിരുന്നു ബോബ് വില്ലിസിന്റെ അവിശ്വസനീയ പ്രകടനം.

1981ലെ ആഷസില്‍ 0-1ന് ഇംഗ്ലണ്ട് പിന്നിട്ടു നില്‍ക്കുന്നു. ഹെഡിങ്‌ലിയില്‍ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംങ്‌സില്‍ ആസ്‌ട്രേലിയ 9ന് 401 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 174ന് പുറത്ത്. ഫോളോ ഓണ്‍ ചെയ്യേണ്ടി വന്ന ഇംഗ്ലണ്ട് 356 റണ്‍ നേടി.

ആസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത് 130 റണ്‍ മാത്രം. 1ന് 48 എന്ന നിലയില്‍ ആസ്‌ട്രേലിയ ജയത്തോട് അടുക്കുമ്പോഴായിരുന്നു ബോബ് വില്ലിസിന്റെ മാസ്മരിക പ്രകടനം. 43 റണ്‍സ് മാത്രം വഴങ്ങി ബോബ് 8 വിക്കറ്റെടുത്തപ്പോള്‍ 111 റണ്‍സിന് ഓസീസ് ഓള്‍ഔട്ട്. ഇംഗ്ലണ്ടിന് 18 റണ്‍സിന്റെ അവിശ്വസനീയ ജയവും. ബോബിന്റെ പ്രകടനത്തിന്റെ ആത്മവിശ്വാസത്തില്‍ പിന്നീട് ആഷസ് പരമ്പര 3-1ന് ഇംഗ്ലണ്ട് ജയിച്ചു.

ക്രിക്കറ്റിനിടെ മാജിക്, എല്ലാവരേയും അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍
Also Read

ക്രിക്കറ്റിനിടെ മാജിക്, എല്ലാവരേയും അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍

തിരിച്ചുവരവിന്റേയും പോരാട്ടവീര്യത്തിന്റേയും കൂടി പ്രതീകമായിരുന്നു ബോബ്. 1975ല്‍ അദ്ദേഹത്തിന്റെ ഇരു കാലുകളിലും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. എന്നിട്ടും കളിക്കളത്തിലേക്ക് നീണ്ട റണ്‍ അപ്പും ബൗണ്‍സറുകളുമായി തിരിച്ചെത്തിയ ബോബ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ന്നത് ഒമ്പത് വര്‍ഷം കൂടി. വിരമിച്ച ശേഷം കമന്റേറ്ററായ ബോബ് കഴിഞ്ഞ ആഷസിലും സ്‌കൈ സ്‌പോര്‍ട്‌സിനായി കമന്ററി ചെയ്തിരുന്നു.