LiveTV

Live

Cricket

ബുംറയെ ‘ശിശു’വാക്കിയ റസാഖിനെ ട്രോളില്‍ മുക്കി ആരാധകര്‍

ഇന്ത്യക്കെതിരെ കളിച്ച അവസാന പത്ത് ഇന്നിംങ്‌സുകളില്‍ ഏഴെണ്ണത്തിലും ഒറ്റയക്കം റണ്‍സ് മാത്രമാണ് റസാഖ് നേടിയതെന്നാണ് മറ്റൊരു ട്രോളിലെ വിഷയം.

ബുംറയെ ‘ശിശു’വാക്കിയ റസാഖിനെ ട്രോളില്‍ മുക്കി ആരാധകര്‍

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ കുട്ടി ബൗളറെന്ന് വിളിച്ച് കളിയാക്കിയ മുന്‍ പാക് ഓള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖ് പെട്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ റസാഖിനെ ട്രോളില്‍ മുക്കിയെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ ദിവസം ക്രിക്കറ്റ് പാകിസ്താന് അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നു റസാഖിന്റെ വിവാദ പരാമര്‍ശങ്ങള്‍.

'വസിം അക്രമിനേയും ഗ്ലെന്‍ മഗ്രാത്തിനേയും പോലുള്ള ബൗളര്‍മാരെ ഞാന്‍ നേരിട്ടിട്ടുണ്ട്. എന്റെ മുന്നില്‍ ബുംറ 'കുട്ടി ബൗളര്‍' മാത്രമാണ്. ബുംറക്കെതിരെ അനായാസം എനിക്ക് മേല്‍ക്കൈ നേടാനാകും' എന്നായിരുന്നു റസാഖിന്റെ വീരവാദം. മഗ്രാത്തിനെതിരായ റസാഖിന്റെ കളിയുടെ വിവരങ്ങള്‍ പുറത്തുവിട്ടും ട്രോളുകള്‍ ഇറങ്ങി.

അബ്ദുള്‍ റസാഖ് 2011 ഏകദിന ലോകകപ്പിനിടെ മുനാഫ് പട്ടേലിന്റെ 116 കിലോമീറ്റര്‍ വേഗമുള്ള പന്തില്‍ പുറത്തായ സംഭവവും ട്രോളന്മാര്‍ കുത്തിപ്പൊക്കിയെടുത്തിട്ടുണ്ട്. ഇന്ത്യക്കെതിരെ കളിച്ച അവസാന പത്ത് ഇന്നിംങ്‌സുകളില്‍ ഏഴെണ്ണത്തിലും ഒറ്റയക്കം റണ്‍സ് മാത്രമാണ് റസാഖ് നേടിയതെന്നാണ് മറ്റൊരു ട്രോളിലെ വിഷയം.

‘ബുംറ വെറും ശിശു’ വീരവാദവുമായി അബ്ദുള്‍ റസാഖ്
Also Read

‘ബുംറ വെറും ശിശു’ വീരവാദവുമായി അബ്ദുള്‍ റസാഖ്

നേരത്തെയും വിടുവായത്വം മൂലം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് അബ്ദുള്‍ റസാഖ്. പാകിസ്താന്റെ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനവും റസാഖ് നടത്തിയിരുന്നു. എന്നാല്‍ ഇത് പാക് ക്രിക്കറ്റ് ബോര്‍ഡ് കേട്ടഭാവം നടിച്ചില്ല. ഏകദിന ലോകകപ്പിനിടെ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ കൊള്ളാമെന്നും ബി.സി.സി.ഐ സമ്മതിച്ചാല്‍ പാണ്ഡ്യയെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്നും റസാഖ് പറഞ്ഞിരുന്നു. എന്നാല്‍, അപ്പോഴും മൗനം തന്നെയായിരുന്നു റസാഖിനുള്ള മറുപടി.