LiveTV

Live

Cricket

ആസ്ത്രേലിയയെ തകര്‍ക്കാന്‍ ഇന്ത്യക്ക് മാത്രമേ സാധിക്കൂവെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

രണ്ടാം ടെസ്റ്റിലും ആസ്ത്രേലിയ പാക്കിസ്ഥാനെ ഇന്നിംഗ്സിന് തകര്‍ത്ത ഉടനെയായിരുന്നു വോണിന്റെ ട്വീറ്റ്

ആസ്ത്രേലിയയെ തകര്‍ക്കാന്‍ ഇന്ത്യക്ക് മാത്രമേ സാധിക്കൂവെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

നിലവിലെ ആസ്ത്രേലിയയെ തകര്‍ക്കാന്‍ ഇന്ത്യക്ക് മാത്രമേ സാധിക്കൂവെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണിന്റെ അഭിപ്രായം. ഇന്ന് രണ്ടാം ടെസ്റ്റില്‍ ആസ്ത്രേലിയ പാക്കിസ്ഥാനെ ഇന്നിംഗ്സിന് തകര്‍ത്ത ഉടനെയായിരുന്നു വോണിന്റെ ട്വീറ്റ്. പാക്കിസ്ഥാനെതിരെ ആസ്ത്രേലിയ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും അഞ്ച് റണ്‍സിനും ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 48 റണ്‍സിനും ജയിച്ച് പരമ്പര ആധികാരികമായി സ്വന്തമാക്കിയിരിക്കുകയാണ്.

ആസ്ത്രേലിയയെ തകര്‍ക്കാന്‍ ഇന്ത്യക്ക് മാത്രമേ സാധിക്കൂവെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

എന്നാല്‍ നിലവില്‍ ഇന്ത്യയും അജയ്യരായി മുന്നേറുകയാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. രണ്ട് ടെസ്റ്റും ഇന്നിംഗ്‌സിന് ആധികാരികമായാണ് ജയിച്ചത്.

ഈ വര്‍ഷം തുടക്കത്തില്‍ ആസ്‌ത്രേലിയന്‍ മണ്ണില്‍ ഇന്ത്യ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഡേവിഡ് വാര്‍ണറും സ്മിത്തുമില്ലാതെയായിരുന്നു അന്ന് ആസ്ത്രേലിയ ഇറങ്ങിയത്.

ആസ്ത്രേലിയയെ തകര്‍ക്കാന്‍ ഇന്ത്യക്ക് മാത്രമേ സാധിക്കൂവെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

ലോകകപ്പിന് ശേഷം ഇന്ത്യ വെസ്റ്റ്ഇന്‍ഡീസിനെ അവരുടെ മണ്ണിലും സൗത്ത് ആഫ്രിക്കയെയും ബംഗ്ലാദേശിനെയും സ്വന്തം മണ്ണിലും തകര്‍ത്ത് അജയ്യരായി മുന്നേറുകയാണ്.

ഇന്ത്യ ഏഴ് മത്സരങ്ങളില്‍ നിന്നും 360 പോയന്റുമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മുന്നേറുമ്പോള്‍ അത്രതന്നെ മത്സരങ്ങളില്‍ നിന്നും 176 പോയന്റുമായി രണ്ടാം സ്ഥാനത്ത് ആസ്‌ത്രേലിയയും ഉണ്ട്.