LiveTV

Live

Cricket

ടെസ്റ്റ് പരമ്പര തൂത്തുവാരി ആസ്ത്രേലിയ 

ഫോളോ ഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 239 റണ്‍സിന് എല്ലാവരും പുറത്തായി

ടെസ്റ്റ് പരമ്പര തൂത്തുവാരി ആസ്ത്രേലിയ 

പാകിസ്താനെതിരായ രണ്ടാം ‌ടെസ്റ്റിലും ആസ്ത്രേലിയക്ക് ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 48 റണ്‍സിനുമാണ് പാകിസ്താന്റെ തോല്‍വി, അഞ്ച് വിക്കറ്റെടുത്ത നഥാന്‍ ലിയോണും മൂന്ന് വിക്കറ്റെടുത്ത ജോഷ് ഹെയ്സല്‍വുഡുമാണ് പാകിസ്താനെ തകര്‍ത്തത്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറാണ് കളിയിലെ താരം.

ടെസ്റ്റ് പരമ്പര തൂത്തുവാരി ആസ്ത്രേലിയ 

ഫോളോ ഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 239 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണും മൂന്നു വിക്കറ്റെടുത്ത ജോഷ് ഹെയ്‌സല്‍വുഡും പാക് ബാറ്റിങ് നിരയുടെ നടുവൊടിക്കുകയായിരുന്നു. ഇതോടെ ഒരു ദിനം ബാക്കി നില്‍ക്കെ ഓസീസ് അനായാസ ജയം സ്വന്തമാക്കി.

ടെസ്റ്റ് പരമ്പര തൂത്തുവാരി ആസ്ത്രേലിയ 

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ പാകിസ്താന് 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റ് നഷ്ടമായി. 68 റണ്‍സെടുത്ത ഓപ്പണര്‍ ഷാന്‍ മസൂദും 57 റണ്‍സ് നേടിയ ആസാദ് ഷഫീഖും 45 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനുമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്.

ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും അഞ്ച് റണ്‍സിനും ഓസ്ട്രേലിയ ജയിച്ചിരുന്നു. ഇതോടെ ടെസ്റ്റ് പരമ്പര ആധികാരികമായി ആസ്ത്രേലിയ സ്വന്തമാക്കി.