LiveTV

Live

Cricket

ലേലത്തില്‍ വെക്കണമെന്ന് ചെന്നൈയോട് ധോണി, ‘തല’ പണയംവെക്കില്ലെന്ന് മാനേജ്‌മെന്റ്

ഇതോടെ രണ്ട് വര്‍ഷം കൂടി ധോണി ഐ.പി.എല്‍ കളിക്കുമെന്ന് ഉറപ്പായി. താന്‍ കാരണം സി.എസ്.കെക്ക് സാമ്പത്തിക നഷ്ടം വരില്ലെന്ന് ഉറപ്പിക്കാനാണ് ധോണിയുടെ ഈ നീക്കം.

ലേലത്തില്‍ വെക്കണമെന്ന് ചെന്നൈയോട് ധോണി, ‘തല’ പണയംവെക്കില്ലെന്ന് മാനേജ്‌മെന്റ്

ഏകദിന ലോകകപ്പില്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ട ശേഷം ധോണിയെ ഇന്ത്യന്‍ ടീമില്‍ കണ്ടിട്ടില്ല. പിന്നീടെല്ലാം ഉയര്‍ന്ന വിരമിക്കല്‍ അഭ്യൂഹങ്ങളോട് 38കാരനായ ധോണി ഒരിക്കല്‍ പോലും പ്രതികരിക്കാനും തയ്യാറായിട്ടില്ല. ഇപ്പോഴിതാ രണ്ട് വര്‍ഷം കൂടി ധോണി ഐ.പി.എല്‍ കളിക്കുമെന്ന കാര്യത്തില്‍ ധോണി ഏകദേശ സൂചന നല്‍കിയിരിക്കുന്നു. ഈ കാലയളവില്‍ താന്‍ ചെന്നൈക്ക് സാമ്പത്തിക ബാധ്യതയാകരുതെന്ന കണക്കുകൂട്ടലില്‍ ധോണി പുതിയ ഒരു നിര്‍ദേശവും ക്ലബിന് മുമ്പാകെ വച്ചിട്ടുണ്ട്.

അടുത്ത സീസണ് ശേഷം 2021ലെ ഐ.പി.എല്‍ ലേലത്തില്‍ തന്നെ വിട്ടുകൊടുക്കണമെന്ന നിര്‍ദേശമാണ് ധോണി വെച്ചിരിക്കുന്നത്. 2021ലെ താരലേലത്തില്‍ ധോണിയെ നിലനിര്‍ത്തണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സിന് വലിയ തുക മുടക്കേണ്ടി വരും. ഇത് കഴിച്ചുള്ള തുകയേ അവര്‍ക്ക് ലേലത്തില്‍ ഉപയോഗിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ധോണിയുടെ പിന്മുറക്കാരനായ ക്യാപ്റ്റനെയും ശക്തമായ ടീമിനേയും വിളിച്ചെടുക്കാന്‍ അത് പോരാതെ വന്നേക്കും.

‘വിവാഹം കഴിയുന്നതുവരെ എല്ലാ ആണുങ്ങളും സിംഹങ്ങളാണ്’ ധോണി
Also Read

‘വിവാഹം കഴിയുന്നതുവരെ എല്ലാ ആണുങ്ങളും സിംഹങ്ങളാണ്’ ധോണി

ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ ചെന്നൈ സൂപ്പര്‍കിംങ്‌സ് മുമ്പാകെ പുതിയ നിര്‍ദേശം വെച്ചിരിക്കുന്നത്. 2021 താരലേലത്തില്‍ ധോണിയെ വെച്ചാല്‍ നിലവിലെ തുകയേക്കാള്‍ കുറഞ്ഞ തുകക്ക് ചെന്നൈക്ക് തന്നെ വിളിച്ചെടുക്കാമെന്ന സാധ്യതയുമുണ്ട്. എന്നാല്‍, തങ്ങളുടെ 'തല'യെ പണയംവെച്ചുള്ള കളിക്കില്ലെന്നാണ് ചെന്നൈ സൂപ്പര്‍കിംങ്‌സ് മാനേജ്‌മെന്റ് നിലപാട്.

ധവാന്റെ പകരക്കാരനായി സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് 
Also Read

ധവാന്റെ പകരക്കാരനായി സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് 

മൂന്നുതവണയാണ് ചെന്നൈ സൂപ്പര്‍കിംങ്‌സ് ഐ.പി.എല്‍ ചാമ്പ്യന്മാരായത്. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം ഐ.പി.എല്ലില്‍ നിന്നുംവിട്ടു നിന്ന ശേഷം തിരിച്ചുവരവ് കിരീട നേട്ടത്തോടെയാണ് ധോണിക്ക് കീഴില്‍ അവര്‍ ആഘോഷിച്ചത്. കഴിഞ്ഞ സീസണിലും ഫൈനലില്‍ ധോണിയുടെ മഞ്ഞപ്പട എത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സിനോട് ഒരു റണ്‍സിനാണ് അവര്‍ പരാജയം സമ്മതിച്ചത്.