LiveTV

Live

Cricket

സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

കഴിവ് തെളിയിച്ച് ടീമിലെത്തിയിട്ടും ഒരു അവസരം പോലും നല്‍കാതെ സഞ്ജുവിനെ പുറത്താക്കിയത് വലിയ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു...

സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയത് വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ നാല് വര്‍ഷത്തിന് ശേഷം ടി20 ദേശീയ ടീമിലെത്തിയ സഞ്ജുവിന് ഒരു കളിയില്‍ പോലും അവസരം നല്‍കാതെയാണ് പുറത്താക്കിയത്. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സഞ്ജു സാംസണെ വിന്‍ഡീസിനെതിരായ ടി 20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരെ കേരളത്തിന് വേണ്ടി ഇരട്ട സെഞ്ചുറി നേടിയതോടെയാണ് സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിഞ്ഞത്. 2015ല്‍ 21 വയസുള്ളപ്പോഴാണ് സഞ്ജു ആദ്യമായി ഇന്ത്യയുടെ ടി 20 ടീമിലെത്തുന്നത്. അന്ന് ഒരു മത്സരത്തില്‍ നിന്നും 19 റണ്‍ നേടിയ സഞ്ജുവിന് പിന്നീട് ടീമിലെത്താന്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു.

സഞ്ജു സാംസണ്‍ കളിക്കാതെ പുറത്ത്, വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
Also Read

സഞ്ജു സാംസണ്‍ കളിക്കാതെ പുറത്ത്, വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

കഴിവ് തെളിയിച്ച് ടീമിലെത്തിയിട്ടും ഒരു അവസരം പോലും നല്‍കാതെ സഞ്ജുവിനെ പുറത്താക്കിയതാണ് സെലക്ടര്‍മാര്‍ക്കെതിരായ വിമര്‍ശനമായി മാറിയത്. ശശി തരൂരും ഹര്‍ഭജന്‍ സിംങും അടക്കമുള്ള പ്രമുഖര്‍ സെലക്ടര്‍മാരുടെ ഈ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു. സഞ്ജുവിന് പകരം ഫോമിലല്ലാത്ത ഋഷഭ് പന്തിന് ഒരു അവസരം കൂടി നല്‍കാനായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം. വിശ്രമത്തിലായിരുന്ന കോഹ്‌ലി തിരിച്ചെത്തിയതും സഞ്ജുവിന്റെ സാധ്യതകളെ കുറച്ചു.

സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍

ബാംഗ്ലൂര്‍ മിററാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെടുത്തേക്കുമെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പരിക്കേറ്റ ഏതെങ്കിലും കളിക്കാരന് പകരമായാണോ എക്‌സ്ട്രാ കളിക്കാരനായാണോ സഞ്ജുവിനെ എടുക്കുകയെന്ന് വ്യക്തമല്ല. ടീമിലെടുത്താല്‍ പോലും വിന്‍ഡീസിനെതിരായ മത്സരങ്ങളില്‍ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍: ഗൗതം ഗംഭീര്‍ 
Also Read

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍: ഗൗതം ഗംഭീര്‍ 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര ഡിസംബര്‍ ആറിനാണ് ആരംഭിക്കുക. മൂന്ന് മത്സര പരമ്പരയില്‍ രണ്ടാമത്തെ മത്സരം സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരത്താണ്. ഡിസംബര്‍ 15 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക.