LiveTV

Live

Cricket

ഇത്രകാലം കളി കണ്ടിട്ടും, ഇങ്ങനെയൊരു സിക്‌സര്‍ കണ്ടിട്ടില്ലെന്ന് മഞ്ജരേക്കര്‍

ആ സിക്സ് കണ്ട് തേഡ് മാനില്‍ ഫീല്‍ഡ് ചെയ്തിരുന്ന പുജാര മാത്രമല്ല ബൗളര്‍ ഷമിയും വിരാട് കോഹ്‌ലിയും വരെ തലയില്‍ കൈവെച്ചുപോയി...

ഇത്രകാലം കളി കണ്ടിട്ടും, ഇങ്ങനെയൊരു സിക്‌സര്‍ കണ്ടിട്ടില്ലെന്ന് മഞ്ജരേക്കര്‍

കൊല്‍ക്കത്ത ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടേയും ഇഷാന്ത് ശര്‍മ്മയുടെ ഒമ്പത് വിക്കറ്റ് പ്രകടനത്തിന്റേയും മികവില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍വിക്കരികെ എത്തിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തെ കളി മാത്രം പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശിന് ഇന്നിംങ്‌സ് തോല്‍വിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇനി 89 റണ്‍ കൂടി വേണം.

രണ്ടാം ഇന്നിംങ്‌സിലും പിങ്ക് പന്തില്‍ മിന്നുന്ന ഫോം തുടര്‍ന്ന ഇന്ത്യന്‍ പേസര്‍മാര്‍ ഒരുഘട്ടത്തില്‍ ബംഗ്ലാദേശിനെ 4ന് 13 എന്ന നിലയിലേക്ക് ചുരുക്കിയതായിരുന്നു. വെറ്ററന്‍ താരം മുഷ്ഫിക്കര്‍ റഹീമിന്റേയും(59*) പരിക്കേറ്റ് പുറത്തുപോകേണ്ടി വന്ന മഹ്മദുള്ളയുടേയും(39) ബാറ്റിംങാണ് ബംഗ്ലാദേശ് സ്‌കോര്‍ 150 കടത്തിയത്.

കോഹ്‌ലിയുടെ മാസ്മരിക സെഞ്ചുറിയില്‍ സച്ചിന്റെ റെക്കോഡും പഴങ്കഥ
Also Read

കോഹ്‌ലിയുടെ മാസ്മരിക സെഞ്ചുറിയില്‍ സച്ചിന്റെ റെക്കോഡും പഴങ്കഥ

രണ്ടാം ദിനം മൂന്നാം സെഷനില്‍ ബംഗ്ലാ ബാറ്റിംങിന്റെ 24ആം ഓവറിലായിരുന്നു മെഹ്ദി ഹസന്റെ ഭാഗ്യ സിക്‌സര്‍ പിറന്നത്. ഷമിയുടെ മൂളിപറക്കുന്ന ഷോട്ട് ബോളുകളിലൊന്ന് പുള്‍ ചെയ്യാനായിരുന്നു മെഹ്ദി ഹസന്റെ ശ്രമം. ലെഗ് സൈഡ് ബൗണ്ടറിയിലേക്ക് പന്ത് പായുന്നത് നോക്കിയിരുന്നവര്‍ക്ക് ഒന്നും കാണാനായില്ല. പുള്‍ ചെയ്ത പന്ത് എഡ്ജ് എടുത്ത് തേഡ് മാന് മുകളിലൂടെ സിക്‌സര്‍. തേഡ് മാനില്‍ ഫീല്‍ഡ് ചെയ്തിരുന്ന പുജാര മാത്രമല്ല ബൗളര്‍ ഷമിയും വിരാട് കോഹ്‌ലിയും വരെ തലയില്‍ കൈവെച്ചു നിന്നു.

Streamable - free video publishing

Check out this video on Streamable using your phone, tablet or desktop.

അതെങ്ങനെ സിക്‌സറായി എന്നായിരുന്നു ആ സമയം കമന്ററി ബോക്‌സിലുണ്ടായിരുന്ന സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യം. 'വിശ്വസിക്കാനാവുന്നില്ല, വര്‍ഷങ്ങളായി കളി കണ്ടു തുടങ്ങിയിട്ട്. ഇതുവരെ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ഷോട്ട് ബോള്‍ എഡ്ജ് എടുത്ത് തേഡ്മാനിലേക്ക് സിക്‌സായിരിക്കുന്നു' എന്നായിരുന്നു ഞെട്ടല്‍ ഒളിപ്പിക്കാത്ത മഞ്ജരേക്കറിന്റെ കമന്ററി.