LiveTV

Live

Cricket

ക്രിസ്‌ ഗെയിലിന്റെ കുട്ടിക്കരച്ചില്‍ കണ്ട് അമ്പയര്‍ക്കും ചിരിപൊട്ടി

അമ്പയര്‍ ഔട്ട് അനുവദിക്കാതിരുന്നപ്പോള്‍ കുട്ടികളെ പോലെ കരയുന്ന മുഖഭാവത്തിലായി അപ്പീല്‍...

ക്രിസ്‌ ഗെയിലിന്റെ കുട്ടിക്കരച്ചില്‍ കണ്ട് അമ്പയര്‍ക്കും ചിരിപൊട്ടി

വയസ് നാല്‍പതായെങ്കിലും പുതിയ തലമുറയുടെ ആവേശമായ ടി20 ക്രിക്കറ്റിലെ വിലയേറിയ താരമാണ് ഇപ്പോഴും ക്രിസ് ഗെയില്‍. ലോകത്ത് എവിടെ അന്താരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിച്ചാലും അവിടെയെല്ലാം ഗെയിലുമുണ്ടാകും. ഇപ്പോള്‍ ഗെയില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കയിലെ സാന്‍സി സൂപ്പര്‍ ലീഗില്‍ നിന്നാണ് ഗെയിലിന്റെ കുട്ടിക്കരച്ചിലും അമ്പയറുടെ ചിരിയും വൈറലായിരിക്കുന്നത്.

ഇന്ത്യക്ക് ഈഡനില്‍ ഇന്നിംങ്‌സ് ജയം
Also Read

ഇന്ത്യക്ക് ഈഡനില്‍ ഇന്നിംങ്‌സ് ജയം

സാന്‍സി സൂപ്പര്‍ലീഗില്‍ ജോസി സ്റ്റാര്‍സ് എന്ന ടീമിനുവേണ്ടിയാണ് ഗെയില്‍ കളിക്കുന്നത്. ഇതുവരെ ബാറ്റുകൊണ്ട് കാര്യമായ പ്രകടനം നടത്താന്‍ യൂണിവേഴ്‌സല്‍ ബോസ് എന്ന് വിളിക്കുന്ന ഗെയിലിനായിട്ടില്ല. അഞ്ച് കളികളില്‍ നിന്നും 47റണ്‍സാണ് ഗെയില്‍ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 18 മാത്രം.

ജോസി സ്റ്റാര്‍സും പാള്‍ റോക്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഗെയിലിന്റെ കുട്ടിക്കരച്ചില്‍. ആദ്യം ബാറ്റു ചെയ്ത ഗെയിലിന്റെ ജോസി സ്റ്റാര്‍സ് 129 റണ്‍സാണ് നേടിയത്. അപ്പോഴും ഗെയിലിന്റെ സംഭാവന ഒരു റണ്‍സിലൊതുങ്ങി. മറുപടിക്കിറങ്ങിയ പാള്‍ റോക്‌സിനെതിരെ ആദ്യ ഓവര്‍ എറിയാനെത്തിയതും ഗെയില്‍ തന്നെ. ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയരംഗങ്ങള്‍ ബാറ്റ്‌സ്മാന്റെ പാഡില്‍ പന്ത് തട്ടിയതോടെ എല്‍.ബിക്കായി ഗെയില്‍ വന്‍ അപ്പീല്‍ തന്നെ നടത്തി. അമ്പയര്‍ ഔട്ട് അനുവദിക്കാതിരുന്നപ്പോള്‍ കുട്ടികളെ പോലെ കരയുന്ന മുഖഭാവത്തിലായി അപ്പീല്‍. ഇത് കണ്ട അമ്പയര്‍ക്ക് പോലും ചിരി നിയന്ത്രിക്കാനായില്ല. മത്സരം ഗെയിലിന്റെ ടീം നാല് വിക്കറ്റിന് തോറ്റു.

ഐ.പി.എല്ലില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് ഗെയില്‍. ഐ.പി.എല്ലില്‍ മിന്നും ഫോം തുടരുന്ന ഗെയിലിനെ പഞ്ചാബ് ഇക്കുറിയും നിലനിര്‍ത്തിയിട്ടുണ്ട്.