കോഹ്ലിയുടെ ‘കളിക്കളത്തിലെ കൂട്ടുപ്രതി’ ചിത്രം ധോണിക്കുള്ള സൂചനയോ?
ധോണിയുടെ പകരക്കാരനായി ടി 20 ടീമിലെത്തിയ പന്ത് കീപ്പിംങിലും ബാറ്റിംങിലും ഫോമിലാകാന്‍ കഴിയാതെ വിഷമിക്കുകയാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ്ലി പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം ചിത്രത്തിന് പിന്നാലെയാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍. പുറം തിരിഞ്ഞു നില്ക്കുന്ന ധോണിക്കൊപ്പം നെറ്റ്സില്‍ പ്രാക്ടീസ് നടത്തുന്നതിനിടയിലെ ചിത്രമാണ് കോഹ്ലി പങ്കുവെച്ചത്. ഇത് ധോണിയുടെ മടങ്ങിവരവിന്റെ സൂചനയായി കരുതുന്നവരുമുണ്ട്.
''കൂട്ടുപ്രതി.. കുറ്റം : ബൗണ്ടറികളിലെ ഫീല്‍ഡര്‍മാരില്‍ നിന്നും ഡബിളുകള്‍ മോഷ്ടിക്കുന്നത്. ആരെന്ന് ഊഹിക്കൂ' എന്ന അടിക്കുറിപ്പിലാണ് കോഹ്ലി ചിത്രം പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 44.6 ദശലക്ഷം ഫോളോവേഴ്സ് ഉള്ള കോഹ്ലി ഇട്ട ചിത്രം ഇന്‍സ്റ്റന്റ് ഹിറ്റായി മാറി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്നോട്ട് നയിച്ച രണ്ട് നായകരുടേയും ചിത്രത്തിന് ലഭിച്ചത് 23 ലക്ഷത്തിലേറെ ലൈക്ക്. ചിത്രത്തിന് താഴെ അരലക്ഷത്തോളം പേര് അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. ധോണിയുടെ മുഖം ചിത്രത്തില്‍ കാണുന്നില്ലെങ്കിലും അത് ധോണിയാണെന്ന് ഉറപ്പിക്കാന്‍ ആര്‍ക്കും രണ്ടാമതൊന്ന് പോലും നോക്കേണ്ടി വരില്ല.
ഏകദിന ലോകകപ്പിന് പിന്നാലെ ക്രിക്കറ്റില്‍ നിന്നും സ്വയം മാറി നില്‍ക്കുകയാണ് മഹേന്ദ്ര സിങ് ധോണി. ഇത് ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളെ വര്‍ധിപ്പിച്ചിരുന്നു. ധോണിയുടെ പകരക്കാരനായി ടി 20 ടീമിലെത്തിയ പന്ത് കീപ്പറായും ബാറ്റ്സ്മാനായും ഫോമിലാകാന്‍ സാധിക്കാതെ വിഷമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോഹ്ലി പങ്കുവെച്ച ധോണിയുടെ ചിത്രം അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ സൂചനയാണോ?